Departed Spiritual FathersOVS - Articles

പരി. ഒന്നാം കാതോലിക്ക – മലങ്കര സഭയുടെ മോശ

പ്രയാസങ്ങളും ദുരിതങ്ങളും സഹിച്ച് കാതോലിക്കേറ്റ് സിംഹാസനത്തിന്റെ പ്രഥമ ഇടയനായി മലങ്കര സഭയെ നയിച്ച ബസ്സേലിയോസ് പൗലോസ് പ്രഥമൻ കാതോലിക്ക ബാവയുടെ 105-ാം ഓർമ്മപ്പെരുന്നാൾ മെയ് 1, 2, 3 തീയതികളിൽ പരി. പിതാവ് കബറടങ്ങിയിരിക്കുന്ന പാമ്പാക്കുട  ചെറിയ പള്ളിയിലും സഭ ആകമാനവും കൊണ്ടാടപ്പെടുകയാണ്. മർത്തോമ്മൻ  പൈതൃകത്തിന്റെ അന്തസത്തെയും ആഭിജാത്യവും  സംരക്ഷിക്കുവാൻ  സ്വതന്ത്രസഭയെ എന്ന ലക്ഷ്യത്തിലേക്ക് നയിച്ച പുണ്യ പിതാവ് ആണ് മുറിമറ്റത്തിൽ ബാവ. ചരിത്രത്തിന്റെ താളുകൾ മറയ്ക്കുമ്പോൾ ഇത്രയധികം ദുരിതങ്ങളും  പീഡകളും  പ്രയാസങ്ങളും അനുഭവിച്ച ഒരു പിതാവ് മലങ്കര സഭയിൽ ഉണ്ടാകുമോ എന്ന് സംശയമാണ്. കക്ഷി വഴക്കിന്റെ കാറ്റും കോളും നിറഞ്ഞിരുന്ന  കണ്ടനാട് ഭദ്രാസനത്തിന്റെ പ്രഥമ ഇടനായി നീണ്ട 36 വർഷകാലം പൗലോസ് മാർ ഇവാനിയോസ് തിരുമേനി തന്റെ അജഗണങ്ങളെ നയിച്ചു. സഭയുടെ വിശ്വാസങ്ങളും കാനോനിക നിയമങ്ങളും വീട്ടുവീഴ്ച്ച ചെയ്യാത്ത ഈ പുണ്യ പിതാവ് നീതിക്ക് നിരക്കാത്ത എന്ത് പ്രവൃത്തിക്കളെയും  ഏതിർത്തിരുന്നു. Copyright ovsonline.in

മലങ്കരയിലെ  പള്ളികളിന്മേൽ പാത്രിയർക്കീസിന് ലൗകികാധികാരം  ഉണ്ടെന്ന്  അത് ഉടമ്പടി ആയി എഴുതി നൽകണമെന്ന് അന്നത്തെ പാത്രിയർക്കീസ്  നിർദേശിച്ചപ്പോൾ  പരി. വട്ടശ്ശേരി തിരുമേനി അതിനെ ഏതിർക്കുകയും കൂടാതെ മുറിമറ്റത്തിൽ തിരുമേനി  പാത്രിയർക്കീസിനോട് ഞാൻ എന്റെ സഹോദരന്റെ കൂടെ എന്ന്  ഉറക്കെ പ്രഖ്യാപിച്ച നീതി ബോധവാനായിരുന്നു മുറിമറ്റത്തിൽ പൗലോസ് മാർ ഈവാനിയോസ്. മലങ്കര മെത്രാപ്പോലീത്ത ഗിവർഗീസ് മാർ ദിവന്നാസിയോസിനെ അബ്ദുള്ള പാത്രിയർക്കീസ് യാതൊരു  കാരണവും  ഇല്ലാതെ മുടക്കിയതിനെ തുടർന്ന്  സഭ അന്തരീക്ഷം രൂക്ഷമാവുകയും വിദേശ അടിമത്യം  അവസാനിപ്പിച്ച് കാതോലിക്കേറ്റ് പുനസ്ഥാപിക്കണമെന്ന ആവശ്യം  സഭ സമിതികൾ ഒരുമയോടെ    തിരുമാനിച്ചു. അതിലേക്ക് കണ്ടനാടിന്റെ പ്രഥമ ഇടയനായിരുന്ന പൗലോസ് മാർ ഇവാനിയോസിനെ ആണ് മലങ്കര സഭ തെരഞ്ഞെടുത്തത്. പ്രായാധിക്യവും  തന്റെ ഭദ്രാസനത്തിലെ  കക്ഷി വഴക്കിന്റെ  ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കാരണം കാതോലിക്ക സിംഹാസനം എന്ന പദവി സ്വീകരിക്കാൻ ആദ്യം വിസമ്മതിച്ചു എങ്കിലും താൻ മുഖാന്തിരം മലങ്കര സഭയ്ക്ക് കൈവരാൻ പോകുന്ന മഹാഭാഗ്യത്തിന് താനൊരു  വിലങ്ങു തടിയായി തീരുന്നത് നീതിയക്ക് നിരക്കാത്തത് ആണ് എന്നും ഭാവി തലമുറയോട് ചെയ്യുന്ന മഹാപരാധമായിരിക്കും എന്ന യഥാർത്ഥ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ 1912 സെപ്റ്റംബർ 15 ന് വി.മർത്തോമ്മാശ്ശീഹായാൽ സ്ഥാപിതമായ  നിരണം പള്ളിയിൽ വെച്ച് അബ്ദേദ് മിശിഹാ പാത്രിയർക്കീസ് കിഴക്കിന്റെ കാതോലിക്ക ആയി വാഴിക്കപ്പെട്ടു.

മുറി മറ്റത്തിൽ ബാവയുടെ കാതോലിക്ക സ്ഥാനാരോഹണത്തെ തുടർന്ന് കണ്ടനാട് ഭദ്രാസനത്തിൽ ചേരിതിരിവ് രൂക്ഷമായി. താൻ ഏറ്റവും സ്നേഹിച്ച കോലഞ്ചേരി പള്ളിയും പിറവം വലിയ പള്ളിയിൽ നിന്നും അധിക്ഷേപങ്ങളും ആക്ഷേപങ്ങളാലും ദുഃഖ സങ്കടത്തോടെ പടി ഇറങ്ങേണ്ടി വന്നു. അന്ത്യവിശ്രമ ഭൂമി കോലഞ്ചേരി ആകണമെന്ന ആഗ്രഹം സാധിക്കാതെ കോട്ടയം പഴയ സെമിനാരിയിൽ താമസിക്കവേ അന്നത്തെ വൈദീക ട്രസ്റ്റി ആയിരുന്ന പാലപ്പിള്ളിൽ മാണി പൗലോസ് കത്തനാർ തന്റെ സ്വന്തം ഇടവകയായ പാമ്പാക്കുട ചെറിയ പള്ളിയിലേക്ക് കൂട്ടികൊണ്ട് വരികയും  അങ്ങനെ മലങ്കരയുടെ മഹാ ഇടയനെ പരിചരിക്കുവാനുള്ള വലിയ ഒരു ഭാഗ്യവും  അനുഗ്രഹവും പാമ്പാക്കുട ചെറിയ പള്ളിയ്ക്ക് ലഭിക്കുകയും ചെയ്തു. 1912 മെയ് 2 -ന്  ആ പുണ്യ പിതാവ് കാലം ചെയ്യുകയും പാമ്പാക്കുട ചെറിയ പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ  കല്ലറയിൽ അടക്കം ചെയ്യുകയും ചെയ്തു. “എന്റെ പ്രിയ മക്കളെ ,മലങ്കര സഭയാകുന്ന സത്യം ഉമിത്തിയിലെന്ന പോലെ കഷ്ടതകളോടും, ക്ലേശങ്ങളോടും കൂടി നീറി നീറി കിടക്കും. എന്നാൽ കാലങ്ങൾക്ക് ശേഷം അത് ആളിക്കത്തി പ്രകാശിക്കുക തന്നെ ചെയ്യും” അന്ത്യവിശ്രമകാലത്ത് പരി. പിതാവ് ഉദ്ധരിച്ച വാക്കുകൾ ഒരു നൂറ്റാണ്ടിന്   ശേഷം സത്യമായിരിക്കുന്നു എന്നതിന് വ്യക്തമായ ഉദാഹരണം ആണ് ജൂലൈ 3 , ഏപ്രിൽ 19 ന് ഉണ്ടായ   സുപ്രീം കോടതിവിധികൾ . രണ്ട് വിധികളും ബാവയെ ഏറ്റവും അധികം പ്രയാസപ്പെടുത്തിയ ഇടവകകളായ കോലഞ്ചേരിയും, പിറവവും ഈ ശക്തിപ്പെടുത്തലിന് മുഖാന്തിരം ആയത് ദൈവനിശ്ചയം. ഭാവി മലങ്കര സഭയെ  മുൻനിർത്തി പ്രയാസങ്ങളും സഹനങ്ങളും സഹിച്ച മലങ്കരയുടെ നീതി വൃക്ഷം ആയിരുന്നു പരിശുദ്ധനായ ബസ്സേലിയോസ് പൗലോസ് പ്രഥമൻ കാതോലിക്ക ബാവ തിരുമേനി.
Copyright ovsonline.in
ഗിവീസ് മർക്കോസ്

https://ovsonline.in/articles/murimattathil-bava-ariyapedatha-eadukal/

error: Thank you for visiting : www.ovsonline.in