കുണ്ടറ വലിയപള്ളിയിൽ ശ്രാദ്ധപ്പെരുന്നാൾ ഇന്നു മുതൽ
കുണ്ടറ ∙ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിലെ മാർ അന്ത്രയോസ് ബാവായുടെ (വല്യപ്പൂപ്പൻ) ശ്രാദ്ധപ്പെരുന്നാൾ ഇന്നു മുതൽ മാർച്ച് മൂന്നു വരെ നടക്കും. ഇന്നു 10.30നു ഫാ. വർഗീസ് കളീക്കലിന്റെ നേതൃത്വത്തിൽ ധ്യാനയോഗം. 27ന് എട്ടിനു കുര്യാക്കോസ് മാർ ക്ലിമ്മീസിന്റെ മുഖ്യ കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന. 9.30ന് ഇടവകദിന സമ്മേളനത്തിൽ ഇടവകയിലെ 80 വയസ് പൂർത്തിയായവരെയും വിവാഹജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ ദമ്പതിമാരെയും ആദരിക്കും. 28ന് 8.30നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ കുർബാനയും തുടർന്നു പരിഷ്കരിച്ച ഇടവക ഡയറക്ടറിയുടെ പ്രകാശനവും. 11നു നേർച്ചയൂട്ട്, 7.15നു ഫാ. കെ.ജി. അലക്സാണ്ടറുടെ പ്രസംഗം. 29ന് 4.30നു ഞാലിയോട് കുരിശടിയിൽ ധൂപപ്രാർഥന, 7.30നു ഫാ. ഡോ. ജോർജി ജോസഫിന്റെ പ്രസംഗം.
മാർച്ച് ഒന്നിന് 4.30നു മുളവന കുരിശടിയിൽ ധൂപപ്രാർഥന, 7.30നു ഫാ. ഐസക് ബി. പ്രകാശിന്റെ പ്രസംഗം. രണ്ടിന് 7.45നു ഡോ. യൂഹാനോൻ മാർ ദിയസ്കോറോസിന്റെ പ്രധാന കാർമികത്വത്തിലും മത്യാസ് കോറെപ്പിസ്കോപ്പ, ഏലിയാസ് കോശി റമ്പാൻ എന്നിവരുടെ സഹകാർമികത്വത്തിലും മൂന്നിൻമേൽ കുർബാന, 12.30നു നേർച്ചവിരുന്ന്, ആറിനു റാസ, 11.30നു സ്നേഹവിരുന്ന്. മൂന്നിനു 3.30നു പള്ളി പ്രദക്ഷിണം, തുടർന്നു സഖറിയാസ് മാർ അന്തോനിയോസിന്റെ മുഖ്യ കാർമികത്വത്തിൽ ശ്ളൈഹിക വാഴ്വ്, കൊടിയിറക്ക്, ഏഴിനു കൊച്ചിൻ മരിയ കമ്യൂണിക്കേഷൻസിന്റെ ‘വിശുദ്ധ ഗീവർഗീസ്’ ബൈബിൾ നാടകം. ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി ഇടവക വികാരി ഫാ. വി. തോമസ് പട്ടാഴി, അസി. വികാരി ഫാ. ജോസഫ് കെ. ജോൺ, ട്രസ്റ്റി വി. ജോൺസൺ പണിക്കർ, സെക്രട്ടറി ജോർജ് മാത്യു മുളമൂട്ടിൽ എന്നിവർ അറിയിച്ചു.