‘ സമഗ്രസൗഖ്യ 2016 ‘ പുതിയ പദ്ധതിയുമായി സഭാ മാനവശാക്തീകരണ വിഭാഗം
രോഗങ്ങളും രോഗികളും ആശങ്കാജനകമായി വര്‍ദ്ധിച്ചുവരുന്ന ഒരു ദു:സ്ഥിതിയിലാണ് ലോകം.ജീവിത ശൈലി രോഗങ്ങള്‍ മുതല്‍ കാന്‍സര്‍,എയ്ഡ്സ്,ഹ്രദയ – കരള്‍ സംബന്ധമായ രോഗങ്ങള് മനുഷ്യനെ കാര്‍ന്നു തിന്നുകയാണ്.ആഹാര ശീലങ്ങള്‍ വന്ന മാറ്റം ,അനിയന്ത്രിതമായ രാസവള-കീടനാശിനി പ്രയോഗം,വ്യായാമ രഹിതമായ ജീവിത ക്രമം ,നിദ്രാ ശുചിത്വത്തിലെ കുറവുകള്‍,ജല-വായു മലിനീകരണം ഇങ്ങനെ അനേകം ഘടകങ്ങള്‍ ഈ രോഗാതുരതയ്ക്ക് പിന്നിലുണ്ട്.
ഇത്തരം ഒരു സാഹചര്യത്തില്‍ ആരോഗ്യപരിരക്ഷയെപ്പറ്റിയും ശുചിത്വ ബോധത്തെപ്പറ്റിയും സമൂഹത്തെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്.ഈ ദിശയിലുള്ള ബോധവല്‍ക്കരണവും കര്‍മ്മ പദ്ധതികളുമാണ് മലങ്കര ഓര്‍ത്തഡോക്‍സ് സഭ മാനവ ശാക്തീകരണ വിഭാഗം (The Ministry of Human Empowerment) നടപ്പാക്കാന്‍ പോവുന്ന ‘സമഗ്ര സൗഖ്യ’ എന്ന ഈ വര്‍ഷത്തെ പ്രൊജക്റ്റ്.രോഗ ചികിത്സയും രോഗ പ്രതിരോധവും തുല്യപ്രാധാനത്തോടെ സമീക്കേണ്ട വിഷയങ്ങളാണെങ്കിലും ‘സമഗ്ര സൗഖ്യ’ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് രോഗം വരാതെയിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ക്കും നടപടികളുമാണ്.അലോപ്പതി ചികിത്സാ രീതിയ്ക്ക് പുറമേ മറ്റു ചികിത്സാ രീതികള്‍ (Alternative Systems Of Healing) സംബന്ധിച്ചു പഠിക്കുവാനും അവയും യുക്തമായി ഉപയോഗപ്പെടുത്തുവാനുള്ള ബോധവല്‍ക്കരണവും നല്‍കുന്നു
|
|