” വീടിലാത്തവര്‍ക്ക് വീട് ” പദ്ധതി : കോലഞ്ചേരി സണ്‍ഡേ സ്കൂള്‍ ശതാബ്ദി സ്മാരക ഭവനത്തിന്റെ കൂദാശയും താക്കോല്‍ ദാനവും നടന്നു
കോലഞ്ചേരി:-കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‍സ് പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് പീറ്റേഴ്സ് സണ്‍ഡേ സ്കൂളിന്റെ ശതാബ്ദി ആഘോഷ സ്മാരകമായി നിര്‍ധന കുടുംബത്തിനു വേണ്ടി നിര്‍മ്മിച്ച ഭവനത്തിന്റെ കൂദാശയും താക്കോല്‍ ദാനവും കണ്ടനാട് വെസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ.സി.എം കുര്യാക്കോസ് നിര്‍വഹിച്ചു.കോലഞ്ചേരി ഓര്‍ത്തഡോക്‍സ് ഇടവക നടപ്പാക്കുന്ന “വീടിലാത്തവര്‍ക്ക് വീട് “എന്ന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച നാലാമത്തെ ഭാവനമാണിത് .ഭവന സന്ദര്‍ശന വേളയില്‍ വികാരി ഫാ.ജേക്കബ് കുര്യന്‍ ,സഹ വികാരി ഫാ.ലൂക്കോസ് തങ്കച്ചന്‍ എന്നിവര്‍ വീടിന്‍റെ ശോച്യാവസ്ഥ കണ്ടതിനെ തുടര്‍ന്നാണ് “വീടിലാത്തവര്‍ക്ക് വീട് ” പദ്ധതിയില്‍പ്പെടുത്തി വീട് നിര്‍മിച്ചു നല്‍കിയത് .5,00,000 ലക്ഷം രൂപക്ക് മുകളില്‍ ചിലവിട്ടു നിര്‍മ്മിച്ച ഭവനത്തിന്റെ നിര്‍മ്മാണത്തിനു സണ്‍ഡേ സ്കൂള്‍ ഭാരവാഹികള്‍ ,പള്ളി കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി