ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം സ്പർശം പദ്ധതി തുക കൈമാറി
പരുമല: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ചെന്നൈ ദുരിതാശ്വാസത്തിനു വേണ്ടി ആവിഷ്കരിച്ച “സ്പർശം 2015” പദ്ധതിയുടെ തുക കൈമാറി. ഇന്ന് (6/2/2016) പരുമലയിൽ വച്ച് നടന്ന യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വച്ച് പ്രസ്ഥാനം പ്രസിഡന്റ് അഭി.പോളിക്കാർപോസ് തിരുമേനി ചുമതലപ്പെടുത്തിയതനുസരിച്ച് പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫിലിപ്പ് തരകൻ അച്ചൻ സ്പർശം പദ്ധതി തുകയുടെ രണ്ടാം ഗഡുവായ 8 ലക്ഷം രൂപ ചെന്നൈ ഭദ്രാസനാധിപൻ അഭി.ദിയസ്‌കോറോസ് തിരുമേനിക്ക് കൈമാറി. ആദ്യ ഗഡുവായ രണ്ട് ലക്ഷം രൂപ പദ്ധതിയുടെ തുടക്കത്തിൽ തന്നെ കൈമാറിയിരുന്നു. ആകെ സ്പർശം പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ ഇതുവരെ കൈമാറിയിട്ടുണ്ട്.
യോഗത്തിൽ പ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ. ജെസ്സൺ പി.വൈ ,ട്രഷറർ ജോജി പി തോമസ് , കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.ചെന്നൈ ദുരിതാശ്വാസ പദ്ധതിയുമായി ആത്മാർത്ഥമായി സഹകരിക്കുന്ന യുവജന പ്രസ്ഥാനത്തിനോടുള്ള ചെന്നൈ ഭദ്രാസനത്തിന്റെ അകമഴിഞ്ഞ നന്ദി ഭദ്രാസനാധിപൻ യോഗത്തിൽ അറിയിച്ചു.
പദ്ധതിയുമായി സഹകരിച്ച ഏവർക്കും യുവജന പ്രസ്ഥാന ഭാരവാഹികൾ നന്ദി അറിയിച്ചു.