ഉപായത്താലും സ്വാര്‍ത്ഥ ചിന്തയാലും സമാധാനം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത് ദൈവീകമല്ല
കാലം ചെയ്ത മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യനായ ഡോ.സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ കല്പന സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. ഉപായത്താലും സ്വാര്‍ത്ഥ ചിന്തയാലും സമാധാനം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത് ദൈവീകമല്ലെന്ന് അഭിവന്ദ്യനായ തിരുമേനി അന്ത്യ കല്പനയില്‍ തുറന്നടിച്ചു.കല്പനയില്‍ അവസാന ഭാഗത്ത് പരിശുദ്ധ സഭയുടെ സ്തുതി ചൊവ്വാക്കപ്പെട്ട സത്യ വിശ്വാസം മുറുകെ പിടിക്കുന്ന പരാമര്‍ശങ്ങളായിരിന്നു.ഇക്കാര്യത്തില്‍ ജാഗ്രതയുള്ളവരായിരിക്കണമെന്നു മാര്‍ തെയോഫിലോസ് ഓര്‍മ്മിപ്പിച്ചു.വിശുദ്ധ മാര്‍ത്തോമ്മായുടെ ശ്ലൈഹിക സിംഹാസനത്തോട് കൂറും ഭക്തിയുമുള്ളവര്‍ ആയിരിക്കുകയും നിങ്ങളുടെ തലമുറ ഈ സത്യവിശ്വാസത്തില്‍ വളര്‍ത്തുവാന്‍ ശ്രദ്ധിക്കുകയും വേണമെന്നും പറയുന്നു.ആത്മീയ പരിവേഷമണിഞ്ഞ ആത്മീയ ഉണര്‍വ് ,കാരിസ്മാറ്റിക് പ്രസ്ഥാനങ്ങങ്ങള്‍ക്ക് എതിരെ കടുത്ത നിലപാടെടുക്കുകയും സന്ധിയില്ലാ സമരം നയിച്ച പിതാവായിരിന്നു ഓര്‍മ്മയായത്.
“നമ്മെ ഏല്‍പ്പിച്ച ശുശ്രൂഷ ദൈവതിരുനാമത്തിന്‍റെ മഹത്വത്തിനും ,പ.സഭയുടെ ഉന്നതികും ,സമൂഹത്തിന്‍റെ നന്മയ്ക്കും ആയി ഭവിക്കണം എന്ന് മാത്രമായിരുന്നു നമ്മെ നയിച്ച ചിന്ത.അതുകൊണ്ട് തന്നെ നമ്മെ എതിര്‍ത്തവരോടും വിമര്‍ശിച്ചവരോടും നിങ്ങളുടെ ആത്മീയ പിതാവ് എന്ന നിലയില്‍ ക്ഷമിക്കുവാന്‍ കഴിഞ്ഞു.നമ്മുടെ പ്രാര്‍ത്ഥനയില്‍ എല്ലാവരെയം നാം ഓര്‍ക്കുന്നു.നാം വാക്കു കൊണ്ടോ,പ്രവര്‍ത്തികൊണ്ടോ ആരെയെങ്കിലും പ്രയാസപ്പെടുത്തി എന്ന് നിങ്ങള്‍ക്ക് തോന്നുന്നു എങ്കില്‍ നിങ്ങളുടെ ആത്മീയ പിതാവ് എന്ന നിലയില്‍ ഈ വൈകിയ വേളയില്‍ ബാലഹീനയായ നമ്മോട് ക്ഷമിക്കണമെന്നു നിങ്ങളുടെ സ്നേഹത്തോട് നാം താല്പര്യപ്പെടുന്നു”
സ്തുതി ചൊവ്വാക്കപ്പെട്ട സത്യ വിശ്വാസവും ,അതിന്‍റെ പാരമ്പര്യങ്ങളും കണ്ണിലെ കൃഷ്ണമണി പോലെ നിങ്ങള്‍ കാത്ത് പരിപാലിക്കണം.വി.മാര്‍ത്തോമ്മാ ശ്ലീഹയുടെ രക്തം വീണ മണ്ണാണ് ഇത്.അത് നാം വിസ്മരിക്കരുത്.യാതൊരു ശക്തിക്കോ,ദുഷ്ട ബുദ്ധിക്കോ പ.സഭയെ തകര്‍ക്കുവാന്‍ കഴിയില്ല എങ്കിലും നിങ്ങള്‍ ഇക്കാര്യങ്ങളില്‍ ഉണര്‍ന്നിരിക്കുന്നവരും ,ജാഗ്രത ഉള്ളവരും,ആയിരിക്കണം.പ.സഭയില്‍ സമാധാനം വളരെ അകലെ അല്ല എന്ന് നമുക്ക് ബോധ്യം ഉണ്ട്,എങ്കിലും ഈ കാര്യങ്ങളില്‍ നാം കരുതലുള്ളവരും ജാഗ്രതയുള്ളവവരും ആയിരിക്കണം എന്ന് ഓര്‍മ്മപ്പെടുത്തുന്നു.
ഉപായത്താലും സ്വാര്‍ത്ഥ ചിന്തയാലും സമാധാനം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത് ദൈവീക സമാധാനം അല്ല,ആകയാല്‍ കിഴക്കൊക്കെയും വി.മാര്‍ത്തോമ്മായുടെ ശ്ലൈഹിക സിംഹാസനത്തോടും വാണരുളുന്ന പരിശുദ്ധ കാതോലിക്ക ബാവാമാരോടും പിതാക്കന്മാരോടും നിങ്ങള്‍ കൂറും ഭക്തിയുമുള്ളവര്‍ ആയിരിക്കുകയും നിങ്ങളുടെ തലമുറ ഈ സത്യവിശ്വാസത്തില്‍ വളര്‍ത്തുവാന്‍ ശ്രദ്ധിക്കുകയും വേണം.ആദ്യം ലഭിച്ച വിശ്വാസം അവസാനം വരെ മുറുകെ പിടിക്കുവാന്‍ നിങ്ങള്‍ ഉത്സാഹമുള്ളവരും ശ്രദ്ധയുള്ളവരും ആയിരിക്കണമെന്നും സ്നേഹത്തെ പ്രതി ഓര്‍മ്മിപ്പിക്കുന്നു.
→ മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്)
https://ovsonline.in/latest-news/1379/
→ മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്)