മാന്തളിർ പള്ളി ഇനി ഓര്‍ത്തഡോക്‍സ് സഭയ്ക്ക് സ്വന്തം. യാക്കോബായ വിഭാഗം കൊടുത്ത പ്രത്യേക അനുമതി ഹര്‍ജി ബഹു സുപ്രീം കോടതി ഇന്ന് നിഷ്കരുണം തള്ളി.
മാന്തളിർ പള്ളി ഇനി ഓര്‍ത്തഡോക്‍സ് സഭയ്ക്ക് സ്വന്തം. യാക്കോബായ വിഭാഗം കൊടുത്ത പ്രത്യേക അനുമതി ഹര്‍ജി ബഹു സുപ്രീം കോടതി ഇന്ന് നിഷ്കരുണം തള്ളി.കേരളാ ഹൈക്കോടതി വിധി പുന പരിശോധിക്കേണ്ട സാഹചര്യം ഇല്ല എന്ന് കണ്ടെത്തി കേസ് പൂര്‍ണമായും തള്ളുകയായിരുന്നു.
കേരള ഹൈക്കോടതി ഉത്തരവ് വന്നതിനു ശേഷം ഓര്‍ത്തഡോക്‍സ് സഭ ഇവിടെ വിധി നടപ്പാക്കിയിരുന്നു. 40 വര്‍ഷങ്ങൾക്ക് ശേഷം കഴിഞ്ഞ ഡിസംബര്‍ മാസത്തിൽ പള്ളിയുടെ പ്രധാന പെരുന്നാളും ഓര്‍ത്തഡോക്‍സ് സഭ ഭക്ത്യാദരപൂര്‍വം കൊണ്ടാടിയിരുന്നു. പള്ളിക്കു ആവശ്യമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങൾ ഇപ്പോഴും തുടർന്ന് വരുന്നു.
ഈ കേസ് നടത്തിപ്പും വിധി നടത്തിപ്പും ആയി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരെ ഓര്‍ത്തഡോക്‍സ് വിശ്വാസ സംരക്ഷകരുടെ നേതൃത്വത്തിൽ പള്ളിയിൽ വച്ചു ആദരിച്ചിരുന്നു.ഒരിക്കൽ കൂടി ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരെയും ഓര്‍ത്തഡോക്‍സ് വിശ്വാസ സംരക്ഷകൻ അഭിനന്ദിക്കുന്നു .
![]() ![]()
|