ഓടക്കാലി പളളിയില്‍ ശവസംസ്ക്കാരം നടത്തുന്നതിന് ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുവാദം ലഭിച്ചു
അങ്കമാലി ഭദ്രാസനത്തില്‍പ്പെട്ട ഓടക്കാലി സെന്‍റ് മേരീസ് പളളിയില്‍ നിര്യാതനായ ഓര്‍ത്തഡോക്സ് സഭാംഗം മേക്കമാലില്‍ പൗലോസിന്‍റെ ശവസംസ്ക്കാരശുശ്രൂഷയും ഓര്‍മ്മദിവസങ്ങളില്‍ വി. കുര്‍ബ്ബാനയും പളളിയിലും സെമിത്തേരിയിലും സഭയുടെ പാരമ്പര്യങ്ങളും ക്രമങ്ങളും അനുസരിച്ച് നടത്തുന്നതിന് ഓര്‍ത്തഡോക്സ് സഭാ വൈദീകന് അനുവാദം നല്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവായിരിക്കുന്നു. വളരെക്കാലമായിട്ട് ഈ പളളിയുടെ സെമിത്തേരിയിൽ പോലും കയറി ശുശ്രൂഷകള്‍ നടത്തുന്നതിന് ഓര്‍ത്തഡോക്സ് സഭയിലെ വൈദീകരെ പാത്രിയര്‍ക്കീസ് വിഭാഗം അനുവദിക്കാറില്ല. കട്ടച്ചിറയില്‍ പാത്രിയര്‍ക്കീസ് വിഭാഗം ചെയ്തതുപോലെ മൃതശരീരം പബ്ലിക് റോഡില്‍ വെച്ച് വിലപേശുവാന്‍ ശ്രമിക്കാതെ കോടതിയില്‍ നിന്നും ഉത്തരവ് വാങ്ങുകയായിരുന്നു.
വിഘടന്മാർ ക്രമ സമാധാന പ്രശ്നം സൃഷ്ടിക്കരുതെന്ന് ജസ്റ്റിസ് അനു ശിവരാമൻ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. മറു വിഭാഗം കൈയ്യേറിയിരിക്കുന്ന പള്ളിയിൽ മൃതദേഹം വെച്ച് വിലപേശാതെ പരിശുദ്ധ സഭ കോടതിയേ സമീപിക്കുകയാണ് ഉണ്ടായത്. ഓർത്തഡോക്സ് സഭയുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള പള്ളികളിലും പരിശുദ്ധ സഭ സമാന നിലപാട് ആണ് പിന്തുടരുന്നത്. ഓർത്തഡോക്സ് സഭക്ക് വേണ്ടി സഭ മാനേജിംഗ് കമ്മിറ്റിയംഗം അഡ്വ.റോഷൻ ഡി അലക്‌സാണ്ടർ,സർക്കാരിന് വേണ്ടി ഗവണ്മെന്റ് പ്ലീഡർ അഡ്വ.ടീന അലക്സ് ഹാജരായി. ഓടക്കാലി പളളിയിലെ പെരുന്നാളുകള്‍ നടത്തുന്നതിനും മറ്റും മുന്‍ വര്‍ഷങ്ങളില്‍ കോടതി ഉത്തരവുകള്‍ അനുകൂലമായി ലഭിച്ചുട്ടുളളതാണ്. പളളിയുടെ കേസ് നടപടികള്‍ പൂര്‍ത്തീകരിച്ച് പൂര്‍ണ്ണനിയന്ത്രണം ഓര്‍ത്തഡോക്സ് സഭയ്ക്ക് ലഭിക്കുന്നതിന് അധികം താമസമുണ്ടാവുകയില്ല എന്ന് പ്രതീക്ഷിക്കുന്നു.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
https://ovsonline.in/latest-news/supreme-court-verdict/