OVS - Latest NewsOVS-Kerala News

ഓര്‍ത്തഡോക്സ് സഭയുടെ പാര്‍ലമെന്റായ മലങ്കര അസോസിയേഷന്‍ മാര്‍ച്ച്‌ 1-ന് സമ്മേളിക്കുന്നു

ലോകത്തിലെ വിപുലമായ ക്രൈസ്തവ ജനാധിപത്യ സംവിധാനമാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍.തിരെഞ്ഞെടുക്കപ്പെടുന്ന അയ്യായിരത്തോളം  അംഗങ്ങളുള്ള ഈ പാര്‍ലമെന്റിന് അനന്യമായ അധികാരാവകാശങ്ങളാണുള്ളത്.സഭാ തലവനെയും മെത്രാന്മാരെയും കൂട്ടുട്രസ്റ്റികളേയും തിരഞ്ഞെടുക്കുക,ഭരണഘന ഭേതഗതി ചെയ്യുക എന്നീ അധികാരങ്ങള്‍ ഒരു നൂറ്റാണ്ടുമുമ്പുവരെ സുന്നഹദോസ് എന്ന് വിശേഷിക്കപ്പെട്ടിരുന്ന മലങ്കര അസോസിയേഷന്‍ എന്നറിയപ്പെടുന്ന മലങ്കര പള്ളിയോഗത്തിനു നിക്ഷിപ്തമാണ്.

ലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം 2017 മാര്‍ച്ച് ഒന്നാം  തീയതി ബുധനാഴ്ച്ച കോട്ടയത്ത് എം.ഡി സെമിനാരിയിലെ മാര്‍ ഏലിയാ കത്തീഡ്രല്‍ അങ്കണത്തില്‍ നടക്കും. അടുത്ത അഞ്ച് വര്‍ഷത്തേക്കുളള സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, വൈദീക ട്രസ്റ്റി, അത്മായ ട്രസ്റ്റി, എന്നിവരെ തെരഞ്ഞെടുക്കുന്നതിനാണ് അസോസിയേഷന്‍ ചേരുന്നത്.

1876- ലെ മുളന്തുരുത്തി സുന്നഹദോസിന് ശേഷം ചേരുന്ന 37-മത്  അസോസിയേഷന്‍ യോഗമാണ് കോട്ടയത്ത് ചേരുന്നത്. 1987 ഡിസംബര്‍ 9 ന് ആണ് കോട്ടയത്ത് എം.ഡി സെമിനാരിയില്‍ വച്ച് മലങ്കര സഭയുടെ ചരിത്രത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുളള 10 അസോസിയേഷന്‍ യോഗങ്ങള്‍ നടന്നിട്ടുണ്ട്. എം.ഡി സെമിനാരി, കോട്ടയം പഴയസെമിനാരി, കോട്ടയം ചെറിയപളളി എന്നിവിടങ്ങളിലായി 24 അസോസിയേഷന്‍ യോഗങ്ങള്‍ നടന്നിട്ടുണ്ട്. കോട്ടയത്തെ 25-മത്  യോഗമെന്ന പ്രത്യേകത കൂടി ഈ യോഗത്തിനുണ്ട്. ആദ്യ കാലത്ത് ഇടവകപളളികളില്‍ നിന്ന് ഒരു വൈദികനും 2 അത്മായ പ്രതിനിധികളുമാണ് അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നത്. 1995-ല്‍ ഉണ്ടായ സുപ്രീംകോടതി വിധിയിലൂടെയാണ് ഇടവക ജനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് അത്മായ പ്രതിനിധികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത്. ഈ വര്‍ദ്ധനവ് അനുസരിച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിദേശത്തും സ്വദേശത്തുമുളള വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് അയ്യായിരത്തിലധികം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഇപ്പോള്‍ അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുക്കുന്നത്. മാര്‍ ഏലിയാ കത്തീഡ്രലിനോട് ചേര്‍ന്നുളള ബസേലിയോസ് കോളേജിന്‍റെ ഗ്രൗണ്ടില്‍ അസോസിയേഷന്‍ യോഗത്തിനുളള പന്തലിന്‍റെ നിര്‍മ്മാണം ആരംഭിച്ചു. പൂര്‍ണ്ണമായും ശീതികരിച്ച പന്തലാണ് തയ്യാറാക്കുന്നത്. ഒന്നര മണിക്കൂര്‍ കൊണ്ട് മുഴുവന്‍ പ്രതിനിധികളും ഭക്ഷണം കഴിക്കത്തക്കവണ്ണമുളള പന്തലിന്‍റെ നിര്‍മ്മാണവും നടന്നുവരുകയാണ്.

കോട്ടയം മെത്രാസന സഹായ മെത്രാന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് ചെയര്‍മാനായുളള സംഘാടകസമിതിയാണ് അസോസിയേഷന്‍റെ ക്രമീകരണങ്ങള്‍ ചെയ്യുന്നത്. 10 ഉപസമിതികള്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

error: Thank you for visiting : www.ovsonline.in