OVS - Latest NewsOVS-Kerala News

അനീതിക്ക് ഏതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങി ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനം

ഇരുപതാം നൂറ്റാണ്ടിൻ്റെ ചരിത്രമുള്ളള്ളതും ഭാരതത്തിൻ്റെ സമ്പൂർണ്ണ തദ്ദേശീയ സഭയുമായ മലങ്കര ഓർത്തഡോക്സ് സഭയ്ക്കെതിരെയുള്ള അതിക്രമണത്തിനെതിരെ വിഘടിത സമൂഹമായ യാക്കോബായാ അക്രമിങ്ങളുടെ കലാപങ്ങൾ തടയുവാൻ ആവശ്യമായ നടപടികൾ കേരള സർക്കാർ കൈകൊള്ളാത്തതിലും കീഴ്ക്കോടതി മുതൽ രാജ്യത്തിൻ്റെ പരമോന്നത കോടതിവരെ കാലാകാലങ്ങളിൽ നൽകിയ വിധികൾ നടപ്പിലാക്കാൻ കാലതാമസം വരുത്തുകയും, പൊതുജനത്തിൻ്റെ നികുതിപ്പണം ഉപയോഗിച്ച് നിയമസാധുതയില്ലാത്ത വിഭാഗത്തെ സഹായിക്കുവാൻ വേണ്ടി കോടതിവ്യവഹാരങ്ങൾ നടത്തുകയും, മലങ്കര സഭയെ അസഭ്യ പ്രസ്താവനയിലൂടെയും അവഹേളനപരമായ സംസാരങ്ങളിലൂടെയും അപമാനിക്കുവാൻ പൊതുജനമദ്ധ്യേ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങളെയും അപലപിച്ചുകൊണ്ട് അവയിലുള്ള പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് പിറവം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക് കാതോലിക്കേറ്റ് സെന്ററിൽ യോഗം ചേർന്നു. കോവിസ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള യോഗത്തിൽ കണ്ടനാട് വെസ്റ്റ് ഭദ്രാസന സെക്രട്ടറി റവ. ഫാദർ സി. എം കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ 40 വർഷങ്ങളിലാധികമായി ഓർത്തഡോക്സ് സാഭാഗങ്ങളെയും വൈദികരേയും ക്രൂരമായി ഉപദ്രവിച്ചു കൊണ്ട് ബലപ്രയോഗത്തിലൂടെ വിഘടിത വിഭാഗം കൈവശപ്പെടുത്തിയ പള്ളികളാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയിലൂടെ തിരികെ ലഭിച്ചിരിക്കുന്നത്. അത് അട്ടിമറിക്കുവാനും കലാപം അഴിച്ചുവിട്ട് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുവാനുള്ള ശ്രമങ്ങൾ തടയുവാൻ കേരള സർക്കാരിനോട് യോഗം ആവശ്യപ്പെട്ടു. നീതിയും ന്യായവും നടപ്പിലാക്കുന്നത് വരെ പ്രതിഷേധവും സഹന സമരങ്ങളും വേണ്ടിവന്നാൽ സത്യാഗ്രഹങ്ങൾ തുടങ്ങിയ പരിപാടിയിലേക്ക് നടക്കുവാനും യോഗം തീരുമാനിച്ചു. ഇതുസംബന്ധമായി ജനങ്ങളെ ബോധവൽക്കരിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും ആവശ്യമായ പഠനവേദികൾ നടത്തുവാനും തീരുമാനിച്ചു.

ഭദ്രാസന സെക്രട്ടറി റവ. ഫാ സി.എം കുര്യാക്കോസ്, ആക്ഷൻ കൗൺസിൽ കൺവീനർ റവ. ഫാ ജോസഫ് മലയിൽ, അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷ സംഘം വൈസ് പ്രസിഡന്റ് റവ. ഫാ ജോസ് തോമസ്, കോർഎപ്പിസ്കോപ്പമാരായ വെരി. റവ. ഫാ മത്തായി ഐലാപുരത്ത്, വെരി. റവ. ഫാ കുര്യാക്കോസ് പോത്താറയിൽ, ഫാ ജോൺ വി ജോൺ, ഫാ ജേക്കബ് കുര്യൻ,ഫാ വിജു ഏലിയാസ്, പ്രാർത്ഥന യോഗം ഭദ്രാസന സെക്രട്ടറി വർഗീസ് കരിപ്പാടം സഭാ മാനേജിങ് കമ്മിറ്റി അംഗം പ്രിൻസ് ഏലിയാസ്, ഭദ്രാസന കൗൺസിൽ അംഗം ജോസി ഐസക്, പി. തോമസ്, സാജു മാടകാലിൽ തുടങ്ങിയവർ നേതൃത്വം നൽകി

error: Thank you for visiting : www.ovsonline.in