Court OrdersOVS - Latest NewsOVS-Kerala News

കോടതി അലക്ഷ്യ നടപടി നേരിടണം കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച്.

മൂവാറ്റുപുഴ ആര്‍. ഡി. ഓ. ശ്രി. അനില്‍കുമാര്‍ എം. ടി. യും പോത്താനിക്കാട് വില്ലജ് ഓഫീസര്‍ ശ്രി. ബിജു . കെ. എന്‍ എന്നിവര്‍ ബഹു സുപ്രീം കോടതി, കേരളാ ഹൈകോടതി വിധി നഗ്നമായി ലംഘിച്ചു എന്ന് കണ്ടെത്തി, കൂടുതൽ നിയമപരമായ നടപടികള്‍ക്കായി ഡിവിഷന്‍ ബെഞ്ചിനു റെഫര്‍ ചെയ്തു.

മൂവാറ്റുപുഴ: – എറണാകുളം ജില്ലയില്‍ സ്ഥിതിചെയ്യുന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രസനത്തില്‍ പെട്ട ചാത്തമറ്റം കര്‍മ്മേല്‍ പള്ളി (സെൻറ് പീറ്റര്‍ ആന്‍ഡ്‌ സെൻറ് പോള്‍ പള്ളി) 1975 മുതലുള്ള സഭാ തര്‍ക്കം മൂലം മൂവാറ്റുപുഴ ആര്‍.ഡി.ഓ പൂട്ടി പോത്താനിക്കാട് വില്ലജ് ഓഫീസര്‍ റിസീവര്‍ ആയി കസ്റ്റടിയില്‍ തുടരുകയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട വ്യവഹാരത്തിന് പരിസമാപ്തി എന്ന നിലയില്‍ ബഹു. സുപ്രീം കോടതിയുടെ വിവിധ തീയതികളിലെ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ പട്ടിക വസ്തു കൈമാറണം എന്നാവശ്യപ്പെട്ടു ടി ഭദ്രാസന മെത്രാപ്പോലീത്ത അഭി വന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മൂവാറ്റുപുഴ ആര്‍.ഡി.ഓ യെ സമീപിക്കുകയും ആവശ്യമായ തെളിവുകള്‍ കൈമാറുകയും ചെയ്തു.

എന്നാല്‍ പള്ളിയും സെമിത്തേരിയും ഉള്‍പ്പെടെയുള്ള 2 ഏക്കര്‍ 23 സെന്റ്‌ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത എന്ന നിലയില്‍ ഡോ ഫീലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത പേര്‍ക്ക് ദൈവാര്‍പ്പിതം എന്ന നിലയില്‍ ധനനിശയം ചെയ്തു അനുഭവിച്ചത് എങ്കിലും നിലവിലെ ബഹു. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഇപ്പോഴത്തെ ഇടവക മെത്രാപ്പോലീത്തക്ക് കൈമാറാന്‍ കഴിയില്ല എന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തില്‍ അഭി. വന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്തയുടെ അപേക്ഷ തള്ളി തീര്‍പ്പാക്കി.

പ്രസ്തുത തീര്‍പ്പ് ബഹു. മൂവാറ്റുപുഴ ആര്‍.ഡി.ഓ തെറ്റായി വ്യഘ്യാനിച്ചിട്ടുള്ളതാണ് എന്നും ബഹു. സുപ്രീം കോടതി ഉത്തരവും ഹൈക്കോടതി ഉത്തരവും ഒരുപോലെ ലംഖിച്ചു ആയതു കൊണ്ട് കോടതി അലക്ഷ്യ നടപടി സ്വീകരിക്കണം എന്നും മെത്രാപ്പോലീത്ത കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ വസ്തു ആര്‍ക്കു കൈമാറണം എന്ന് കോടതി നിര്‍ദേശിച്ചിട്ടില്ല അതുകൊണ്ട് നല്‍കാന്‍ കഴിയില്ല എന്ന നിലപാട് ആര്‍.ഡി.ഓ യുടെ അഭിഭാഷകനായ സ്റ്റേറ്റ് അറ്റോര്‍ണിയും സ്വീകരിച്ചു.

എന്നാല്‍ ബഹു ആര്‍.ഡി.ഓ സുപ്രീം കോടതി, ഹൈക്കോടതി ഉത്തരവുകളിലെ കണ്ടെത്തലുകളെ വ്യഘ്യാനിച്ചു തൻ്റെ കര്‍ത്തവ്യം മറന്നു വിധി നടപ്പാക്കാതിരുന്നത് ബഹു. കോടതി വിധികളോടുള്ള വ്യക്തവും, നഗ്നവുമായ കോടതി അലക്ഷ്യമാകുന്നു എന്നും. ഏതു വ്യക്തിക്കു വസ്തു വകകള്‍ കൈമാറണമെന്നു നിര്‍ദേശം നല്‍കിയിട്ടില്ല എന്നുള്ള വാദം സുപ്രീം കോടതിയുടെ ജൂലായ്‌ 3-ലെ ബന്ധിതമായ വിധിയുടെ കാഴ്ചപ്പാടുകള്‍ക്കും, നിരീക്ഷങ്ങള്‍ക്ക് നിരക്കാത്തതാകുന്നു എന്നും കോടതി കണ്ടെത്തി.

ആയതിനാല്‍ ബഹു മൂവാറ്റുപുഴ ആര്‍.ഡി.ഓ-യും ബഹു പോത്താനിക്കാട് വില്ലേജ് ഓഫിസറും പ്രഥമ ദൃഷ്ടിയില്‍ കോടതി അലക്ഷ്യം നടത്തി എന്ന് അഭിപ്രായപ്പെടുകയും നിയമാനുസൃത നടപടി സ്വീകരിക്കുന്നതിനായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലേക്ക് അയക്കുകയും ചെയ്യുന്നു എന്ന് ജസ്റ്റിസ്‌ അനു ശിവരാമന്‍ വിധി ന്യായത്തിലൂടെ വ്യക്തമാക്കി.

ഇനി കുറ്റക്കാര്‍ കേരളാ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ സ്വന്തം അഭിഭാഷകനെ നിര്‍ത്തേണ്ടതും വിചാരണ നേരിടെണ്ടതുമാണ്. സഭാ കേസില്‍ ആദ്യമായാണ് ഒരു ആര്‍.ഡി.ഓ, വില്ലേജ് ഓഫിസര്‍ കോടതി അലക്ഷ്യ നടപടി നേരിടുന്നതു. മറ്റു രണ്ടു കേസുകളില്‍ കോടതി അലക്ഷ്യ നടപടികള്‍ കേരളാ ഹൈക്കോടതിയില്‍ നടന്നു വരുന്നതും ഭാവിയില്‍ അത് വര്‍ദ്ധിക്കുന്നതിനും ആണ് സാധ്യത. ഹര്‍ജിക്കാരന്നായ അഭി. വന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്തക്ക് വേണ്ടി അഡ്വ. റോഷന്‍. ഡി. അലക്സാണ്ടര്‍ ഹാജരായി.

Order Copy

error: Thank you for visiting : www.ovsonline.in