തേവനാൽ മാർ ബഹനാൻ ദയറാ ചാപ്പൽ: 250 -ആം വാർഷികത്തിന് സമാപനം
പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ബാവമാർ തേവനാൽ താഴ്‌വരയിൽ മാർ ബഹനാൻ ദയറാ ചാപ്പൽ സ്ഥാപിച്ചതിന്‍റെ 250-ആം വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പൊലീത്തായുമായ മോറാൻ മോർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് രണ്ടാമൻ കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് അധ്യക്ഷപ്രസംഗം നടത്തി. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം സമ്മേളനം ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കുന്നത്തുനാട് എം.എൽ.എ ശ്രീ.വി.പി.സജീന്ദ്രൻ, മലങ്കരസഭയുടെ മുൻ അൽമായ ട്രസ്റ്റി ശ്രീ. എം.ജി.ജോർജ് മുത്തൂറ്റ് , തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.സി.പൗലോസ് എന്നിവര്‍ ആശംസകൾ നേർന്നു. അർഹരായ നാല് പേർക്ക് ആധുനിക വീൽചെയറുകൾ വിതരണം ചെയ്തു. ജനറൽ കൺവീനർ ഡോ.ജേക്കബ് റോയ് സ്വാഗതവും, വികാരി ഫാ.വർഗ്ഗീസ് ചാക്കോ നന്ദിയും പ്രകാശിപ്പിച്ചു