മാതൃകാ സഹപാഠികളെ ദേവലോകത്ത് ആദരിക്കുന്നു
കോഴിക്കോട് പറമ്പില്‍ക്കടവ് എം.എം.എം യൂ.പി സ്ക്കൂള്‍ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിയും ഭിന്നശേഷിക്കാരനുമായ എം.എം അനുഗ്രഹിനെയും സഹപാഠി ഫാത്തിമ ബിസ്മിയെയും മലങ്കര ഓര്‍ത്തഡോക്സ് സഭ ആദരിക്കും. സെറിബ്രല്‍ പാള്‍സി ബാധിച്ച് നടക്കാന്‍ കഴിയാതായ അനുഗ്രഹിനെ സ്ക്കൂളില്‍ എല്ലാ കാര്യങ്ങളിലും സഹായിക്കുന്നതും ഫാത്തിമയാണ്. ഇവരുടെ സൗഹൃദത്തെക്കുറിച്ചറിഞ്ഞ് പരിശുദ്ധ കാതോലിക്കാ ബാവാ അവരെ സന്ദര്‍ശിച്ചിരുന്നു.
മഠത്തിപറമ്പില്‍ മണികണ്ഠന്‍-സുധ ദമ്പതികളുടെ മകനാണ് അനുഗ്രഹ്. പൂതങ്ങര മുഹമ്മദാലി- നസീമ ദമ്പതികളുടെ മകളാണ് ഫാത്തിമ. മെയ് 15 ചൊവ്വാഴ്ച്ച 2 മണിക്ക് കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിക്കുന്ന ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. അനുഗ്രഹിനും ഫാത്തിമയ്ക്കും 5 ലക്ഷം രൂപയുടെ സമ്മാനം പരിശുദ്ധ കാതോലിക്കാ ബാവാ നല്‍കും.
https://ovsonline.in/latest-news/merit-evening/