OVS - Latest NewsOVS-Kerala News

വിക്ടോറിയൻ സർക്കാർ പ്രതിനിധികൾ പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി

കോട്ടയം : ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ നിന്നുള്ള സർക്കാർ പ്രതിനിധി സംഘം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി. വിക്ടോറിയൻ സർക്കാരിലെ സഹമന്ത്രി ഷീന വാട്ട്, ഗവൺമെന്റ് ചീഫ് വിപ്പ് ലീ ടാർലാമിസ് എന്നിവരാണ് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദർശിച്ചത്. ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ, അരമന മാനേജർ ഫാ.യാക്കോബ് തോമസ് റമ്പാൻ എന്നിവർ ചേർന്ന് സർക്കാർ സംഘത്തെ സ്വീകരിച്ചു. ഓസ്ട്രേലിയ സന്ദർശനവേളയിൽ പാർലമെന്റിലേക്ക് സർക്കാർ സംഘം പരിശുദ്ധ കാതോലിക്കാബാവായെ ക്ഷണിച്ചു. കാലം ചെയ്ത പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടങ്ങളിൽ പ്രാർത്ഥിച്ച ശേഷമാണ് പ്രതിനിധിസംഘം മടങ്ങിയത്.
error: Thank you for visiting : www.ovsonline.in