വെട്ടിക്കല്‍ ദയറ ചാപ്പലും പള്ളിയും തീര്‍ത്ഥാടന കേന്ദ്രമാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം
മുളന്തുരുത്തി: വെട്ടിക്കല്‍ ബഹനാന്‍ ദയറാ ചാപ്പലും പള്ളിയും തീര്‍ത്ഥാടന കേന്ദ്രമാക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വെട്ടിക്കല്‍ തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കാട്ടുമങ്ങാട്ട് ബാവമാരായ എബ്രഹാം മാര്‍ കൂറിലോസ്,ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവര്‍ ദയറാ സ്ഥാപിച്ചതിന്റെ 250-ാം വാര്‍ഷികാഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം . സമ്മേളനത്തില്‍ മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ വച്ച് നാലുപേര്‍ക്ക് വീല്‍ച്ചെയറുകള്‍ വിതരണം ജോര്‍ജ് എം മുത്തൂറ്റ് നിര്‍വഹിച്ചു.വി.പി. സചീന്ദ്രന്‍ എം.എല്‍.എ, തിരുവാണിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പൗലോസ്,എം.ജി. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.