OVS - Latest NewsOVS-Kerala News

യുവജന പ്രസ്ഥാനം 86-മത് രാജ്യാന്തര സമ്മേളനം പത്തനാപുരത്ത്

കൊച്ചി :പരിശുദ്ധ സഭയുടെ യുവജന ജന ഭക്ത സംഘടനയായ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 86-മത് രാജ്യാന്തര സമ്മേളനം ഒക്ടോബർ 11,12,13 തീയതികളിലായി പത്തനാപുരം മൗണ്ട് താബോർ ദയറയിൽ വച്ച് നടക്കും.

അടൂർ-കടമ്പനാട് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ആഥിധേയത്വത്തിലാണ് പത്തനാപുരം ദയറയുമായി ചേർന്ന് സമ്മേളനം സംഘടിപ്പിക്കുന്നത്.ഒരു യൂണിറ്റിൽ മൂന്ന് അംഗങ്ങൾക്കാണ് സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാന്നതിൽ ഒന്ന് യുവതീ ആയിരിക്കണമെന്ന് ജനറൽ സെക്രട്ടറി ഫാ.വിജു ഏലിയാസ് അറിയിച്ചു.രെജിസ്ട്രേഷൻ ഫീസ് 500 /- രൂപയാണ്.രെജിസ്ട്രേഷൻ ഫോമുകൾ സെപ്റ്റംബർ 30 നുള്ളിൽ തപാൽ വഴിയോ ഇമെയിൽ വഴിയോ ഓഫീസിൽ ഏൽപ്പിക്കേണ്ടതാണ്.ഫോമുകൾക്കായി ഭദ്രസന ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണ്.