മൈലപ്ര പെരുന്നാള്‍ : ജോർജിയൻ അവാർഡ് ഫാ. ഡോ. ടി.ജെ. ജോഷ്വായ്ക്ക്
പത്തനംതിട്ട: മൈലപ്ര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ വി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ 22 മുതല്‍ മേയ് ഏഴുവരെ നടക്കും. 22-ന് രാവിലെ പള്ളി വികാരി കൊടിയുയര്‍ത്തി. 2.30-ന് കൊടിയേറ്റ് ഘോഷയാത്ര. 27-ന് രാവിലെ 10-ന് കാന്‍സര്‍ ബോധവത്കരണവും സൗജന്യ രോഗനിര്‍ണയ ക്യാമ്പും.
29-ന് രാവിലെ ചെമ്പില്‍ അരിയിടല്‍, േമയ് മൂന്നിന് കുടുബസംഗമം, നാലിന് ആധ്യാത്മിക സംഘടനാ ഭാരവാഹികളുടെയും ഇടവക പെരുന്നാള്‍ കമ്മിറ്റിയംഗങ്ങളുടെയും സംഗമം എന്നിവ നടക്കും. ആറിന് തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുറിയാക്കോസ് മാര്‍ ക്‌ളിമ്മീസ് മെത്രാപ്പൊലീത്ത വി.കുര്‍ബാന അര്‍പ്പിക്കും. ജന്മശതാബ്ദി ആഘോഷിക്കുന്ന അപ്രേം റമ്പാച്ചനെയും ഇടവകയിലെ എണ്‍പത് തികഞ്ഞവരെയും ആദരിക്കും. വൈകീട്ട് ആറിന് തീര്‍ത്ഥാടക സംഗമം, ഏഴിന് പ്രദക്ഷിണം, വാഴ്വ്, ആദ്യ ചോറൂണ്, 1.30-ന് വലിയ ചെന്‌പെടുപ്പ്, കൊടിയിറക്ക്.
നാലിന് 10ന് സഭാ ഗുരുരത്നം ഫാ. ഡോ. ടി.ജെ. ജോഷ്വായ്ക്ക് ജോർജിയൻ അവാർഡ് മാർ ക്ലിമ്മീസ് സമ്മാനിക്കുമെന്ന് പത്രസമ്മേളനത്തില്‍ ഇടവക വികാരി ഫാ. ജോണ്‍ ഫിലിപ്പോസ്, ട്രസ്റ്റി ബാബു കെ.വര്‍ഗീസ്,സെക്രട്ടറി ഡാന്‍ ഫിലിപ്പ് മാത്യു, ജനറല്‍ കണ്‍വീനര്‍ മാത്യു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.