ചെറായി പള്ളി : യാക്കോബായ വിഭാഗത്തിന് തിരിച്ചടി
കൊച്ചി : ചെറായി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിക്കെതിരെ യാക്കോബായ വിഭാഗം പറവൂര്‍ കോടതിയില്‍ ഫയല്‍ ചെയ്തതും പിന്നീട് എറണാകുളം ജില്ലാ കോടതിയിലേക്ക് മാറ്റിയതുമായ കേസ് വീണ്ടും തിരിച്ചു പറവൂര്‍ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട റിവ്യൂ ഹര്‍ജിയില്‍ ബഹു.കേരള ഹൈക്കോടതിയുടെ ഉത്തരവ് . ഇക്കാര്യത്തില്‍ പുന:പരിശോധന അനാവശ്യമെന്ന് നിരീക്ഷിച്ച കോടതി കേസ് അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇവയെന്നുള്ള ഓര്‍ത്തഡോക്സ് സഭയുടെ വാദം അംഗീകരിച്ചു റിവ്യൂ ഹര്‍ജി തീര്‍പ്പാക്കി. ഓര്‍ത്തഡോക്സ് സഭയുടേയും യാക്കോബായ വിഭാഗത്തിന്‍റെയും ഹര്‍ജി എറണാകുളം ജില്ലാ കോടതിയുടെ പരിഗണയിലിരിക്കവെ വിചിത്രമാവിശ്യമായി ഹൈക്കോടതിയെ സമീപിച്ച യാക്കോബായ വിഭാഗത്തിന് പ്രഹരമേറ്റത്. ഓർത്തഡോക്സ് സഭക്കുവേണ്ടി അഡ്വ. രാം മോഹൻ എല്‍ ,യാക്കോബായ വിഭാഗത്തിന് വേണ്ടി അഡ്വ.സാജൻ വർഗീസ് എന്നിവര്‍ ഹാജരായി.
ചെറായി പള്ളി വികാരിക്കും കുടുംബത്തിനും നേരെ യാക്കോബായ ആക്രമണം
ചെറായി സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളി ഭൂമിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാൻ ഗൂഢശ്രമമെന്നു പരാതി
സ്ട്രോങ് റൂം പരിശോധിക്കുന്നതിന് ഓര്‍ത്തഡോക്സ് സഭയ്ക്കും അവകാശമുണ്ട്: ഏറണാകുളം ജില്ലാ കോടതി
‘മംഗളം’യാക്കോബായ മുഖപത്രം ;സാധൂകരിക്കുന്ന ഷെവലിയര്‍ ശബ്ദരേഖ പുറത്ത്