മുളന്തുരുത്തി ഓർത്തഡോക്സ് സെന്റർ കൂദാശ 15-നും 16-നും
മുളന്തുരുത്തി: പരിശുദ്ധ പരുമല തിരുമേനിയുടെ ജൻമനാടായ മുളന്തുരുത്തിയിൽ പണിതീർത്ത ഓർത്തഡോക്സ് സെന്ററിന്‍റെ കൂദാശ 15-നും 16-നും നടക്കും. മുന്നോടിയായി 10-ന് ഏഴിനു മാർത്തോമൻ പള്ളിയിൽ കുർബാന, മധ്യസ്ഥ പ്രാർഥന. 11-നു പരിശുദ്ധ പരുമല തിരുമേനിയുടെയും പരിശുദ്ധ വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസിന്‍റെയും തിരുശേഷിപ്പുകൾ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ വെട്ടിക്കൽ സെന്‍റ് തോമസ് ദയറായിൽനിന്ന് ഓർത്തഡോക്സ് സെന്ററിലേക്കു കൊണ്ടുവരും.
ഒന്നിനു യുവജന സംഗമം, നാലിനു പരിശുദ്ധ പരുമല തിരുമേനിയുടെ ജൻമഗൃഹത്തിൽ പ്രാർഥനായോഗം. പരുമല പള്ളിയിൽ 14-ന് ഏഴിനു കുർബാന. പരുമല തിരുമേനിയുടെ കബറിടത്തിൽനിന്നു ദീപശിഖാ പ്രയാണം, വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസിന്‍റെ കബറിടത്തിൽനിന്നു സഭാ പതാക പ്രയാണം എന്നിവ കടുത്തുരുത്തി, പാമ്പാക്കുട, മുളക്കുളം, പിറവം, തുരുത്തിക്കര വഴി ഓർത്തഡോക്സ് സെന്ററിൽ എത്തും.
15-നു കുർബാന, വൈകിട്ട് അഞ്ചിനു പരുമല തിരുമേനിയുടെ ജൻമഗൃഹത്തിൽനിന്നു വരുന്ന കാതോലിക്കാ ബാവായ്ക്കു പള്ളിത്താഴത്തു സ്വീകരണം. ആറിനു കൂദാശയുടെ ഒന്നാം ഭാഗം, ആശീർവാദം. 16-ന് 6:45-നു കൂദാശയുടെ രണ്ടാം ഭാഗം, കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന, തിരുശേഷിപ്പുകൾ സ്ഥാപിക്കൽ, പൊതുസമ്മേളനം. 17-ന് 6.15-നും 8.30-നും കുർബാന. 18 മുതൽ 21 വരെ ജൂബിലി പെരുന്നാൾ നടക്കും.
→ മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്)