ഓർത്തഡോക്സ് വിശ്വാസ സംരക്ഷകന്റെ UAE ഘടകം മീറ്റിംഗ് ദുബായിൽ വച്ച് നടത്തപ്പെട്ടു.
ഓർത്തഡോക്സ് വിശ്വാസ സംരക്ഷകന്റെ 3 മത് യോഗം ദുബായിൽ വച്ച് നടന്നു. തിരഞ്ഞെടുക്കപെട്ട മലങ്കരസഭ നവ സ്ഥാനിയരെ യോഗം അഭിനന്ദിക്കുകയും, പൗരസ്ത്യ കാതോലിക്ക -മലങ്കര മെത്രാപ്പോലീത്തയ്ക്ക് പിന്നിൽ ശക്തമായി ഉറച്ചു നിന്ന് മലങ്കര സഭയുടെ അഭിവൃദ്ധിക്കും, യശസ്സ്നും വേണ്ടി പ്രവർത്തിക്കുവാനും, ബാഹ്യവും അഭ്യന്തരവുമായ എല്ലാ ഛിദ്ര ശക്തികളിൽ നിന്നും പൗരസ്ത്യ കാതോലിക്കേറ്റിനെ അഭുക്കരം സംരക്ഷിക്കാൻ ആവശ്യമായ സമയോജിത നടപടികൾ കൈകൊള്ളണമെന്നും സ്ഥാനികളോടു അഭ്യർത്ഥിക്കുകയും ചെയ്‌തു. പരിശുദ്ധ സഭയെയും പരിശുദ്ധ കാതോലിക്ക ബാവയെയും അവഹേളിക്കുന്ന തരത്തിലുള്ള വാർത്ത ഒരു പ്രമുഘ ചാനലിൽ വന്ന സാഹചര്യത്തിൽ അതിനെതിരെ ശക്തമായി അപലിപ്പിക്കുകയും, തക്ക സമയത്ത് ചാനലിനെതിരെയും അതിനു കാരണക്കാരനായ മദ്യ വ്യവസായിക്കെതിരെയും വേണ്ട നിയമനടപടികൾ അടക്കമുള്ള കാര്യങ്ങളിൽ സഭാനേത്യത്വം വേണ്ട നടപടിയെടുക്കാത്തതിൽ യോഗം ശക്തമായി പ്രതിഷേധിക്കുകയും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
കേസിൽ കിടക്കുന്ന പള്ളികൾ സന്ദർശിച്ച് സഭാ സ്വത്തുക്കൾ സംരക്ഷിച്ച് വേണ്ട സഹായ സഹകരണങ്ങൾ ചെയ്യാനുള്ള ഒ.വി.സ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക നടപടിയെ പിന്തുണച്ച് വേണ്ട ക്രമികരണങ്ങൾ ചെയ്യാൻ യോഗം തീരുമാനിച്ചു. ഉപജീവന മാർഗ്ഗം അന്വേക്ഷിച്ച് യു.എ.ഇ.യിൽ അലയുന്ന ചെറുപ്പക്കാർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിനും യോഗം തീരുമാനിച്ചു. കേന്ദ്ര കമ്മറ്റിയംഗങ്ങളായ ജിൻസൺ കളത്തിപറമ്പിൽ, കുരിയൻ ജോസഫ്, അനൂപ് ജോസഫ്, സുമോദ് മാമൂട്ടിൽ, ഡെന്നി ബേബി, ജോസ് വർഗ്ഗീസ് ചാക്കോ, ജെയ്സൻ എം മാത്യു എന്നിവർ പങ്കെടുത്തു.