കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം “ബസേലിയോസ് ഹോം” ന് അടിസ്ഥാന ശിലയിട്ടു
കൂത്താട്ടുകുളം:- ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ പരി.ബസ്സേലിയോസ് പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവയുടെ സ്മരണാർത്ഥം നിർധനരായ കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന ഭവനത്തിന് (BASELIOUS HOME) കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ അഭി.ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത അടിസ്ഥാന ശിലയിട്ടു. 800 സ്ക്വയർ ഫിറ്റോളം വരുന്ന വീടിന് ഏകദേശം എട്ട് ലക്ഷത്തോളം രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. കാലം ചെയ്ത പരി .കാതോലിക്ക ബാവ നയിച്ച ജീവകാരുണ്യ വഴികളെ പിന്തുടരുകയാണ് കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനാവസ്ഥാനം അംഗങ്ങൾ. സ്വന്തമായി വീടില്ലാത്ത ആട്ടിൻകുന്ന് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകയിൽപ്പെട്ട കുടുംബത്തിനാണ് വീട് നിർമ്മിച്ച് നൽകുന്നത്. മാതൃകദൗത്യവുമായി മുന്നേറുന്ന കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം ഭാരാവാഹികളെയും പ്രവർത്തകരെയും അഭി. തിരുമേനി അനുമോദിക്കുകയും പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണപ്രഖ്യാപിക്കുകയും ചെയ്തു.
ചടങ്ങിൽ യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ.ജോമോൻ ചെറിയാൻ, യുവജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ്, വികാരി ഫാ. ബൈജു ജോൺസൺ സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അജു അബ്രഹാം മാത്യു, പ്രിൻസ് ഏലിയാസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ സാജു മടക്കാലിൽ, ജോസി ഐസക്ക്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, എൻ.എം.ജോർജ്, പഞ്ചായത്ത് അംഗങ്ങളായ ആലീസ് ബിനു,രഞ്ജു കരിമ്പനയ്ക്കൽ, ജെയ്മോൻ വാഴക്കാലായിൽ, ബിൻജോ ബേബി, രാഗിൻ റോയി തുടങ്ങിയവർ സംബന്ധിച്ചു
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |