OVS-Kerala News

പെന്തിക്കോസ്തി ഞായര്‍ ജലദിനമായി ആചരിക്കണം – പരിശുദ്ധ കാതോലിക്കാ ബാവാ

ജൂണ്‍ 4 പെന്തിക്കോസ്തി ഞായര്‍ ജലദിനമായി ആചരിക്കണമെന്ന്  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വീതിയന്‍ കാതോലിക്കാ ബാവാ  ആഹ്വാനം ചെയ്തു.  ജലം മനുഷ്യന്‍റെ മാത്രമല്ല പ്രകൃതി മുഴുവന്‍റെയും നിലനില്‍പ്പിന് ആവശ്യമാണെന്നുള്ള തിരിച്ചറിവ് ജനങ്ങളില്‍ ഉണ്ടാക്കുക എന്നതാണ് ജലദിനാചരണത്തിന്‍റെ പ്രധാന ഉദ്ദേശം.   വെള്ളം വാഴ്വിന്‍റെ ശുശ്രൂഷ ഏറെ പ്രാധാന്യമുള്ള പെന്തിക്കോസ്തി ഞായാറാഴ്ച്ച ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും ജലസംരക്ഷണ പ്രതിജ്ഞയും നടത്തേണ്ടതാണ്.  കരുതിവയ്ക്കാം ഈ മഴ എന്ന യജ്ഞത്തിലൂടെ ദേവാലയങ്ങളിലും ഭവനങ്ങളിലും മഴവെള്ള ശേഖരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണം. ജൂണ്‍- ജൂലൈ മാസങ്ങളിലായി ദേവാലയങ്ങളുടെ നേതൃത്വത്തില്‍ ഒരു ലക്ഷം വൃക്ഷ തൈകള്‍ നടുകയും അവയുടെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്യും. ദേവാലയങ്ങളില്‍ മഴകിണറുകള്‍ നിര്‍മ്മിക്കുന്നതിനും സൗരോര്‍ജ്ജ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിനും പരിശ്രമിച്ച് പ്രകൃതി സംരക്ഷണത്തിനും ജലസംരക്ഷണത്തിനുമുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പരിസ്ഥിതി കമ്മീഷന്‍ ജനറല്‍ സെക്രട്ടറി ഫാ. ഡോ. മീഖായേല്‍        സക്കറിയ അറിയിച്ചു.

error: Thank you for visiting : www.ovsonline.in