സ്ലീബാദാസ സമൂഹം 92-മത് വാര്‍ഷികവും കുടുംബസംഗമവും 17-ന് പരുമല സെമിനാരിയില്‍
ഉദയംപേരൂര്‍ (കൊച്ചി) : സ്ലീബാദാസ സമൂഹം 92-മത് വാര്‍ഷികവും കുടുംബസംഗമവും 2016 സെപ്റ്റംബര്‍ 17 ശനിയാഴ്ച പരുമല സെമിനാരിയില്‍ നടക്കും. സാധാരണ സെപ്റ്റംബര്‍ 14 സ്ലീബാ പെരുന്നാളിനാണ് വാര്‍ഷികം നടത്താറുള്ളത്. എന്നാല്‍ ഈ വര്‍ഷം മലയാളികളുടെ ആഘോഷമായ തിരുവോണം അന്നേദിവസമായതിനാല്‍ എല്ലാവര്‍ക്കും കുടുംബത്തില്‍ ഒത്തുചേരേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് സെപ്റ്റംബര്‍ 17 ശനിയാഴ്ച നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു.
സെപ്റ്റംബര്‍ 17ന് വാര്‍ഷികത്തോടനുബന്ധിച്ച് ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ വി.കുര്‍ബ്ബാന അര്‍പ്പിയ്ക്കും. 9മണിയ്ക്ക് കൊടികയറ്റവും തുടര്‍ന്ന് രജിസ്ട്രേഷനും നടത്തപ്പെടുന്നതാണ്. വൈദീക സെമിനാരി അധ്യാപകന്‍ റവ.ഡോ.റെജി മാത്യു നേതൃത്വം നല്‍കുന്ന ബൈബിള്‍ ക്ലാസിനെ തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങള്‍ ”സ്ലീബാദാസ സമൂഹത്തെപ്പറ്റി എന്റെ സങ്കല്‍പങ്ങള്‍” എന്ന വിഷയത്തെ അധികരിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിയ്ക്കും. ഉച്ചയ്ക്ക് ശേഷം പൊതു സമ്മേളനം, അവാര്‍ഡ് വിതരണം എന്നിവയാണ് പ്രധാന പരിപാടികള്‍.
യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ ചേരുന്ന പൊതു സമ്മേളനത്തില്‍. റെവ.ഫാ.സോമു.കെ.സാമുവല്‍ സ്വാഗതം ആശംസിക്കുകയും,യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തുന്നതുമാണ്. പ്രസ്തുത യോഗത്തില്‍ റവ.ഫാ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍ മുഖ്യ സന്ദേശം നല്‍കുന്നതും സ്ലീബാദാസ സമൂഹം സെക്രട്ടറി വന്ദ്യ ശെമവൂന്‍ റമ്പാന്‍ റിപ്പോര്‍ട്ട് അവതരപ്പിക്കുന്നതുമാണ്. പരുമല സെമിനാരി മാനേജര്‍ റവ.ഫാ.എം.സി.കുര്യാക്കോസ്, വി.കെ.വര്‍ഗ്ഗീസ് , അഡ്വ.ജിന്‍ഷാ ചാക്കോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിയ്ക്കുന്നതും പ്രൊഫ.കെ.കെ.ജോര്‍ജ്ജ് കൃതജ്ഞത പ്രകാശിപ്പിയ്ക്കുന്നതുമാണ്. സ്ലീബാദാസ സമൂഹം കുടുംബത്തില്‍പ്പെട്ട എല്ലാ അംഗങ്ങള്‍ക്കും കുടുംബ ഗിഫ്റ്റ് വിതരണത്തോടെ ഈ വര്‍ഷത്തെ വാര്‍ഷിക പരിപാടികള്‍ അവസാനിയ്ക്കുന്നതാണെന്നും സെക്രട്ടറി വന്ദ്യ ശെമവൂന്‍ റമ്പാന്‍ കണ്ടനാട് കര്‍മ്മേല്‍ ദയറായില്‍ നിന്നും അറിയിച്ചു.