OVS - Latest NewsOVS-Kerala News

സഭയുടെ ഭാവിക്ക് അനുയോജ്യരായവരെ തിരഞ്ഞെടുക്കുക: കാതോലിക്ക ബാവ

കോട്ടയം: തികച്ചും ദൈവഹിതമായ നടത്തിപ്പും തിരഞ്ഞെടുപ്പുമാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി  അസോസിയേഷൻ  യോഗത്തിൽ നാളെ നടക്കാൻ പോകുന്നതെന്ന് പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു. ദൈവഹിതം എന്താണെന്ന് തിരിച്ചറിഞ്ഞ് അർഹരായവരെ തിരഞ്ഞെടുക്കാനുള്ള തിരിച്ചറിവാണ് അതിലെ ഓരോ അംഗത്തിനും ഉണ്ടാകേണ്ടതെന്നും പരിശുദ്ധ ബാവ ഓർമ്മിപ്പിച്ചു.

സഭയുടെ ഭാവിക്ക് അനുയോജ്യമായവരെ ദൈവഹിതം പ്രകാരം മനസാക്ഷിക്ക് അനുസരിച്ച് തിരഞ്ഞെടുക്കുക എന്നതാണ് ഓരോരുത്തരുടെയും ഉത്തരവാദിത്തം. ദൈവഹിതമാണ് ഇവിടെ  നിറവേറപ്പെടേണ്ടത്. അതിനായുള്ള ഒരു മാനുഷീക പ്രക്രിയ മാത്രമാണ് നാളെ നടക്കുന്നത്.രാഷ്രീയ തലത്തിലോ മറ്റേതെങ്കിലും സ്ഥാനമോഹങ്ങൾ തരപ്പെടുത്താനോ ഉള്ള ഒരു തിരഞ്ഞെടുപ്പായി ഇത് മാറാൻ ഇടയാകരുതെന്ന പ്രാർഥനയാണ് തൻറെതെന്ന് പാരിശുദ്ധ ബാവ പറഞ്ഞു.

സഭയുടെ ഏറ്റവും സുപ്രധാന സമിതിയാണിത്. വൈദീകർ ഉൾപ്പെടെ നാലായിരത്തിലധികം അംഗങ്ങൾ സമ്മേളിച്ച് സഭയുടെ നേതൃനിരയെ തിരഞ്ഞെടുക്കുന്ന. എപ്പിസ്‌കോപ്പൽ സ്വഭാവം സഭ നിലനിർത്തുമ്പോൾ തന്നെ  ജനാധിപത്യ ഭാവവും അതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത്രയും അംഗങ്ങൾ ഒന്നിച്ചുചേർന്ന് ഒരു സഭയുടെ സ്ഥാനികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ലോകത്തുണ്ടോ എന്നതുതന്നെ സംശയമാണ്. ദൈവഹിതപ്രകാരം ആരോടും വിരോധമില്ലാതെ, എന്നാൽ സഭയുടെ നടത്തിപ്പിന് യോജ്യമാകുന്നവർ മുന്നോട്ട് വരട്ടെയെന്നു മാത്രമാണ് എൻറെ പ്രാർത്ഥനയും ആശംസയുമെന്നു ബാവ പറഞ്ഞു.

error: Thank you for visiting : www.ovsonline.in