വിശ്വാസികൾ പള്ളിയിൽ കയറാൻ അനുവദിച്ചാലും കയറരുതെന്ന് യാക്കോബായ മെത്രാപ്പോലീത്ത
വിശ്വാസികൾ പള്ളിയിൽ കയറരുതെന്ന് യാക്കോബായ മെത്രാപ്പോലീത്ത. കയറാൻ അനുവദിച്ചാലും കയറരുത്. വിശ്വാസികളോട് ആഹ്വാനം ചെയ്തത് അലക്സന്ത്രിയോസ് മെത്രാപ്പോലീത്ത. വീഡിയോ പുറത്ത് വിട്ട് ഓർത്തഡോക്സ് സഭ.
മലങ്കര സഭയുടെ പള്ളികളിൽ ആരാധിക്കാനെന്ന മറവിൽ യാക്കോബായ നേതൃത്വം നടത്തിയ പള്ളി പ്രവേശനത്തിന്റെ ഗൂഢാലോചന യാക്കോബായ മെത്രാപ്പോലീത്താ മാർ അലക്സാന്ദ്രിയോസ് വിവരിക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറൽ. സമര സമിതിയുടെ ചുമതലയുള്ള മെത്രാപ്പോലീത്തായാണ് സമരത്തിന് മുമ്പ് വിശ്വാസികളെ ഉപദേശിക്കുന്ന വീഡിയോ പുറത്ത് വന്നത് യാക്കോബായ നേതൃത്വത്തിന്റെ ദുഷ്ട്ട ലാക്ക് ഉയർത്തിക്കാട്ടുന്നു. കോലഞ്ചേരിയിലാണ് സംഭവം.പ്ലകാർഡും കൊടിയും ബാനറുമൊക്കെയേന്തി യാക്കോബായ വിശ്വാസികൾ ചാപ്പലിൽ ചുറ്റും കൂടി നിൽക്കുന്നത് വീഡിയോയിൽ വ്യക്തം.എന്നാൽ ‘പ്രഹസന സമരം’ നീണ്ടു പോയാൽ അവിടെ പെട്ടു പോകുമെന്ന് നന്നായി അറിയാവുന്ന മെത്രാപ്പോലീത്താ അവരെ ഇതെല്ലാം പിടിച്ചു കൊണ്ട് പോകുന്നത് തടഞ്ഞു. കോലഞ്ചേരി പള്ളിക്ക് മുൻപിൽ തീപ്പൊരി പ്രസംഗം ഒന്നും നടത്താതെ മടങ്ങിയ വീഡിയോയിൽ ആരുടേയും കയ്യിൽ ബാനറും കൊടിയും ഇല്ല.യാക്കോബായ വിശ്വാസികളെ വിഡ്ഢികളാക്കുന്ന കൊച്ചി മെത്രാനാണ് സമരത്തിൽ കൂടുതൽ പരിക്കേറ്റത്. വിശ്വാസികളെ തള്ളിവിട്ട് വലിയാൻ നോക്കിയത് ഉന്തിലും തള്ളിലും അവസാനിച്ചു.
വിശ്വാസികൾ തിരിഞ്ഞത് സെക്രട്ടറിയേറ്റിൽ സമരം പ്രഖ്യാപിച്ച യാക്കോബായ നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.നാണക്കേട് ഭയന്ന് കോലഞ്ചേരിയിലെയും മുളന്തുരുത്തിയിലെയും ലൈവ് വീഡിയോകൾ ഡിലീറ്റ് ചെയ്യുന്നു.ഇടമറുകും കട്ടച്ചിറയിലും വരിക്കോലിയും ഊരമനയിലും വിശ്വാസികൾ സെമിത്തേരിയിൽ പ്രവേശിച്ചു.