OVS - Latest NewsOVS-Kerala News

സഭാ മാനേജിംങ് കമ്മിറ്റി ആയി ; മലങ്കര അസോസിയേഷന്‍റെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പാര്‍ലമെന്‍റ് എന്നറിയപ്പെടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു.നിര്‍ണ്ണായക സഭാ ഭരണ സമിതി മാനേജിംങ് കമ്മിറ്റിയിലേക്കുള്ള 2017-22 വര്‍ഷത്തേയ്ക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഭദ്രാസന തലത്തില്‍ പൂര്‍ത്തിയായിരിന്നു.മിക്കയിടങ്ങളിലും ഭദ്രാസന ആസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് ആവേശകരമായി .മാവേലിക്കര ഭദ്രാസനത്തില്‍ ഒരു വോട്ടിന്‍റെ വ്യത്യാസത്തില്‍ ജയ – പരാജയങ്ങള്‍ മാറിമറിഞ്ഞു.അങ്കമാലി ഭദ്രാസനത്തില്‍ തുല്യ വോട്ടുകള്‍ നേടിയ സ്ഥാനാര്‍ത്ഥികളുടെ തീരുമാനത്തിനായി നറുക്കിലേക്ക് നീങ്ങിയപ്പോള്‍ മുന്‍ മാനേജിംങ് കമ്മിറ്റി അംഗമായിരുന്ന സ്ഥാനാര്‍ത്ഥി പിന്മാറിയത് വേറിട്ടു.ഈ നടപടി സോഷ്യല്‍ മീഡിയയുടെ കൈയടിക്ക് വഴിവെച്ചു.ഏറ്റവും കൂടുതല്‍ വോട്ട് കരസ്ഥമാക്കി തിരഞ്ഞെടുക്കപ്പെട്ട മാനേജിംങ് കമ്മിറ്റി അംഗങ്ങള്‍ തുമ്പമണ്‍,നിരണം തുടങ്ങിയ ഭദ്രാസനങ്ങളില്‍ നിന്നാണ്.

അര്‍ഹരായ ഒട്ടനവധി പേര്‍ സഭാ മാനേജിംങ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.2012-ല്‍ പത്തനംതിട്ടയില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന്‍ യോഗം നിശ്ചിയിച്ചനുസരിച്ചു 47 പട്ടക്കാരും 94 അല്‍മായരും ഉള്‍പ്പടെ 141 അംഗങ്ങളുടെ തിരഞ്ഞെടുപ്പ്   2017 മാര്‍ച്ച് ഒന്നിന് കോട്ടയത്ത് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം അംഗീകരിച്ചു ഔദ്യോഗികമായി പ്രഖ്യാപിക്കും.ഇതിനുപുറമെ,1934-ലെ മലങ്കര സഭാ ഭരണഘടന നിസ്കര്‍ഷിക്കുന്ന പ്രകാരം പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും മലങ്കര അസോസിയേഷന്‍ പ്രസിഡന്റുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവായ്ക്ക് അംഗങ്ങളെ മാനേജിംഗ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യാന്‍ അധികാരുണ്ട്.സഭാ അസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നിന്ന് മലങ്കര അസോസിയേഷന്‍ സംബന്ധിച്ച പരിശുദ്ധ കാതോലിക്ക ബാവായുടെ കല്പനയുടെ പകര്‍പ്പും ,രജിസ്ട്രേഷനും – വോട്ടിംഗും – തെരഞ്ഞെടുപ്പും സംബന്ധിച്ച വിജ്ഞാപനവും ,പങ്കെടുക്കാന്‍ സാക്ഷ്യപ്പെടുത്തുന്ന അധികാര പത്രവും ഇതോടൊപ്പം അസോസിയേഷന്‍ അംഗങ്ങള്‍ക്കും പള്ളികള്‍ക്കും അയച്ചു തുടങ്ങി കഴിഞ്ഞു.

2016 ഒക്ടോബര്‍ മാസം 1ന് പരിശുദ്ധ കാതോലിക്ക ബാവാ പുറപ്പെടുവിച്ച 240/2016 നബര്‍ കല്‍പന അനുസരിച്ചു 2017 മാര്‍ച്ച്‌ ഒന്ന് ബുധനാഴ്ച്ച കോട്ടയത്ത് എം.ഡി സെമിനാരിയിലെ മാര്‍ ഏലിയാ കത്തീഡ്രല്‍ അങ്കണത്തില്‍ വച്ച് പകല്‍ 1 മണി മുതല്‍ പരിശുദ്ധ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗമാണ് സഭാ സ്ഥാനികളായ വൈദീക,അത്മായ ട്രസ്റ്റികളെ എന്നിവരെ തിരഞ്ഞെടുക്കുക.സഭാ സെക്രട്ടറിയെ തിരഞ്ഞെടുക്കുക മലങ്കര അസോസിയേഷന്‍ സഭാ മാനേജിംങ് കമ്മിറ്റിയുടെ ആദ്യ യോഗമാണ്.

മലങ്കര അസോസിയേഷന്‍ യോഗത്തില്‍ സംബന്ധിക്കുന്നതിനു അര്‍ഹതയുള്ള പ്രതിനിധികള്‍ വികാരി പൂരിപ്പിച്ച അധികാര പത്രം സഹിതം യോഗസ്ഥലത്ത് അന്നേദിവസം രാവിലെ 9 മണി മുതല്‍ 12 മണി വരെയുള്ള സമയത്ത് ഹാജരായി രജിസ്ട്രേഷന്‍ കൗണ്ടറില്‍ വൈദികര്‍ അധികാര പത്രം നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതാണ്,ഹാജര്‍ പുസ്തകത്തില്‍ ഒപ്പിട്ടു ,പ്രവേശനത്തിനുള്ള ബാഡ്ജുകള്‍ വാങ്ങേണ്ടതും യോഗത്തില്‍ അരമണിക്കൂര്‍ മുമ്പ് അവരവര്‍ക്ക് നിശ്ചയിചിട്ടുള്ള സീറ്റുകളില്‍ ഇരിക്കേണ്ടതാണ് .ആവിശ്യമെങ്കില്‍ പ്രതിനിധികളെ തിരിച്ചറിയുന്നതിനു വികാരിയോ,മറ്റ് പട്ടക്കാരോ,സ്ഥലത്ത് വച്ച് നേരിട്ട് സാക്ഷ്യപ്പെടുതേണ്ടതാണെന്ന് കല്‍പനയില്‍ പറയുന്നു.

എന്നാല്‍ മാനേജിംഗ് കമ്മിറ്റിലെ നോമിനേറ്റഡ്‌ അംഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് അവകാശമുണ്ടായിരിക്കുകയില്ല.മാനേജിംങ് കമ്മിറ്റി അംഗങ്ങള്‍ക്ക് പ്രത്യേകമായും അസോസിയേഷന്‍ പ്രതിനിധികള്‍ക്ക് ഭദ്രാസന അടിസ്ഥാനത്തിലും രജിസ്ട്രേഷന്‍ കൗണ്ടർ ഏര്‍പ്പെടുത്തിയിട്ടുണ്ട് .മാനേജിംങ് കമ്മിറ്റി അംഗങ്ങള്‍ യോഗത്തിന് മുബായുള്ള ഘോഷയാത്രയില്‍ പങ്കെടുക്കുന്നതിനായി പ്രധാന പ്രവേശന കവാടത്തില്‍ 12.30 മുമ്പായി എത്തിച്ചേരേണ്ടതാണെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

അതേസമയം,സഭാ ആസ്ഥാനത്ത് നിയമിച്ചിട്ടുള്ള റിട്ടേണിംഗ് ഓഫീസര്‍ സി.കെ ചാക്കോ ഐ.എ.എസ് മുമ്പാകെ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങിയിരിക്കുകയാണ്.

→ Managing Committee List (unofficial)

സഭാ തിരെഞ്ഞെടുപ്പ് : പ്രചരണ തിരക്കില്‍ സ്ഥാനാര്‍ത്ഥികള്‍

മലങ്കര അസോസിയേഷന്‍ അംഗങ്ങളെ അറിയാം

മലങ്കര അസോസിയേഷന്‍ : അന്തിമ ലിസ്റ്റായി ; ഭദ്രാസനങ്ങളില്‍ മാനേജിംങ് കമ്മിറ്റി തിരഞ്ഞെടുപ്പ് തുടങ്ങുന്നു

എം.ജി ജോര്‍ജ് മുത്തൂറ്റ്‌ പിന്മാറി

error: Thank you for visiting : www.ovsonline.in