തൃക്കുന്നത്ത് പെരുന്നാള്‍ : തീര്‍ത്ഥാടക സംഗമം 25ന്
ആലുവ: മലങ്കര ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ തൃക്കുന്നത്ത് സെമിനാരിയില്‍ അങ്കമാലി ഭദ്രാസനാധിപന്‍മാരായിരുന്ന അമ്പാട്ട് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്താനാസിയോസ്, കടവില്‍ പൗലോസ് മാര്‍ അത്താനാസിയോസ്, വയലിപ്പറമ്പില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ്, ഡോ.ഫിലിപ്പോസ് മാര്‍ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്തമാരുടെയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ ഓര്‍മ്മയും സമുചിതമായി ജനുവരി 22 മുതല്‍ 26 വരെ ആഘോഷിക്കുകയാണ്. 22-ന് രാവിലെ എട്ട് മണിക്ക് വി.കുര്‍ബാനാനന്തരം അങ്കമാലി ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത പെരുന്നാള്‍ കൊടിയേറ്റ് നിര്‍വഹിക്കും. 23 നും 24 നും അഖണ്ഡപ്രാര്‍ത്ഥന.
ജനുവരി 25ന് രാവിലെ എട്ട് മണിക്ക് പരിശുദ്ധ കാതോലിക്ക ബാവ വി.കുര്‍ബാന അര്‍പ്പിക്കും. 10.45 മണിക്ക് കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥന. പതിനൊന്ന് മണിക്ക് മര്‍ത്തമറിയം വനിതാസമാജം സമ്മേളനത്തില്‍ യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.ഫിലിപ്പ് തരകന്‍ ക്ലാസ്സ് നയിക്കും. ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന തീര്‍ത്ഥാടക സംഗമത്തില്‍ സഭാ വൈദീക ട്രസ്റ്റി ഫാ.ജോണ്‍സ് എബ്രഹാം കോനാട്ട് , യുവജന പ്രസ്ഥാനം സെക്രട്ടറി ഫാ.അജി കെ തോമസ് എന്നിവര്‍ പങ്കെടുക്കും. 26ന് രാവിലെ എട്ട് മണിക്ക് സുന്നഹദോസ് സെക്രട്ടറി ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത വി.കുര്‍ബാന അര്‍പ്പിക്കും.
പോയ വര്‍ഷം
ചിലര്‍ക്ക് ദേഹ പരിശോധനയെന്നു കേള്‍ക്കുമ്പോള്‍ മുട്ടിടിക്കും .കള്ളന്മാര്‍ക്കല്ലേ നിയമ പാലക സംവിധാനത്തെ പേടിക്കെണ്ടത…
Posted by OCYM Kolenchery Unit on Thursday, January 28, 2016