OVS - Latest NewsOVS-Kerala News

സോഷ്യല്‍ മീഡിയ ഇടപെടല്‍ നിര്‍ണ്ണായകമായി ; ഭദ്രാസന സംരക്ഷണ സമിതിക്ക് അഭിമാന നിമിഷം

സോഷ്യല്‍ മീഡിയ അത്ഭുതം സൃഷ്ടിക്കുന്ന കാഴ്ച ശ്രീജിത്തിന്‍റെ നീതിക്കായുള്ള സമരത്തില്‍ നാം കണ്ടതാണ്. സഭാപരമായി മറ്റൊരു ഉദ്ദാഹരണമാവുകയാണ് ഇവിടെ. മലങ്കര സഭയുടെ പൈതൃക സ്വത്തായ അങ്കമാലി ഭദ്രാസന ആസ്ഥാനമായ തൃക്കുന്നത്ത് സെമിനാരി പള്ളി വിഷയം ഉയര്‍ത്തി സജീവമായി നിലനിര്‍ത്തിയതില്‍ സോഷ്യല്‍ മീഡിയ വഹിച്ച പങ്ക് കേസിന്‍റെ വിധിയോടെ കൈയ്യടി അര്‍ഹിക്കുന്നു.അങ്കമാലി ഭദ്രാസന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങളുടെ ഏകോപനം.തൃക്കുന്നത്ത് സെമിനാരിപ്പള്ളി തുറക്കണമെന്നാവിശ്യപ്പെട്ടു സമിതി അംഗങ്ങള്‍ ഉപവാസ പ്രാര്‍ത്ഥന സംഗമം നടത്തുകയും ചെയ്തു.ഭദ്രാസന അധിപന്‍ യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തയോടും സെമിനാരി മാനേജര്‍ ഫാ.യാക്കോബ് തോമസിനോടും ചേര്‍ന്ന് കേസ് നടത്തിപ്പില്‍ അവിസ്മരണീയമായ ഒരു പങ്ക് നിശബ്ദമായി വഹിക്കുവാൻ സമിതി അംഗങ്ങള്‍ കഴിഞ്ഞു.

സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ മാലാഖ എന്ന അപര നാമത്തില്‍ അറിയിപ്പെടുന്ന എഴുത്തുകളും ശ്രദ്ധേയമായി.അങ്കമാലി ഭദ്രാസനത്തിന്‍റെ തിലകക്കുറിയായ ദേവാലയം തുറക്കണമെന്ന ആവിശ്യത്തിന് ദീര്‍ഘകാലത്തെ പഴക്കമുണ്ട്.സെമിനാരി പള്ളിയെ സംബന്ധിച്ചു കേസ് വേഗത്തിലാക്കണം.ദേവാലയം തുറന്ന് പുനരുദ്ധാരണം നടത്തുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ചു സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് ക്യാബയിന്‍ ഇതിനിടെ ഉണ്ടായത്.#WeWantThrikkunnathuSeminaryChurchtobeopened ഹാഷ്ടാഗില്‍ നിരവധി വിശ്വാസികള്‍ അണിചേര്‍ന്നു. ഓവിഎസ് ഓണ്‍ലൈനും ഇത്  വാര്‍ത്തയാക്കി വിശ്വാസികളിലേക്ക് എത്തിച്ചിരിന്നു.

 കോടതിവിധി സ്വാഗതം ചെയ്യുന്നു : പരിശുദ്ധ കാതോലിക്കാ ബാവാ

ആലുവാ തൃക്കുന്നത്ത് സെമിനാരി സംബന്ധിച്ച് ബഹു. കേരള ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്നും നീതിന്യായ വ്യവസ്ഥയ്ക്കും സഭാ ഭരണഘടനയ്ക്കും വിധേയമായി സഭാ ഭരണനിര്‍വ്വഹണത്തില്‍ ഏവരും സഹകരിക്കണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഇതൊരു ദൈവ നടത്തിപ്പായി കാണുന്നുവെന്ന് ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസും ആവര്‍ത്തിച്ചുളള കോടതി വിധികളില്‍ നിന്ന് പാഠം ഉള്‍കൊണ്ട് ക്രമസമാധാന നില തകരാറിലാക്കാതെ പളളികളില്‍ ആരാധന സൗകര്യം സൃഷ്ടിക്കാന്‍ ഏവരും സഹകരിക്കണമെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും ആഹ്വാനം ചെയ്തു.

2017 ജൂലൈ 3-ാം തീയതിയിലെ സുപ്രീംകോടതി വിധി പ്രകാരം ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ സമാന്തര ഭരണം അനുവദനീയമല്ലെന്നും യാക്കോബായ വിഭാഗം ശ്രേഷ്ഠ കാതോലിക്കായ്ക്കും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും അവിടെ പ്രവേശിക്കാന്‍ അനുവാദമില്ലെന്നും കോടതി വിധിച്ചു. തൃക്കുന്നത്ത് സെമിനാരി പളളി പാരീഷ് ചര്‍ച്ച് അല്ല. 1934 ലെ സഭാ ഭരണഘടനയാണ് അവിടെയും ബാധകം. അഡ്വക്കേറ്റ്മാരായ ശ്രീകുമാര്‍, പോള്‍ കുര്യാക്കോസ്, പി.ആര്‍. കൃഷ്ണനുണ്ണി എന്നിവരാണ് ഓര്‍ത്തഡോക്സ് സഭയ്ക്കു വേണ്ടി ഹാജരായത്.

https://ovsonline.in/articles/aluva-seminary/

 

error: Thank you for visiting : www.ovsonline.in