OVS - Latest NewsOVS-Pravasi News

ബഹ്‌റൈൻ സെൻറ് തോമസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബഹറിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ സിംപോണിയ ’22 എന്ന പേരിൽ 23-)മത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ജൂൺ 10 വെള്ളിയാഴ്ച ക്യാമ്പ്‌ സംഘടിപ്പിച്ചത്. വജ്ര ജൂബിലി നിറവിൽ പ്രവർത്തിക്കുന്ന യുവജന കൂട്ടായ്മയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമായ രക്ത ദാന ക്യാമ്പിൽ നൂറ്റിമുപ്പതോളം പേര് പങ്കെടുത്തെന്നും പങ്കെടുത്ത എല്ലാവരോടും നന്ദി അറിയിക്കുന്നതായും യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റും സഹ വികാരിയുമായ ഫാ. സുനിൽ കുര്യൻ ബേബി, ലേ വൈസ് പ്രസിഡന്റ് ക്രിസ്റ്റി പി വർഗ്ഗീസ്, സെക്രട്ടറി അജി ചാക്കോ, ട്രെഷറർ ഷിജു സി ജോർജ്ജ്, കോർഡിനേറ്റർ സോജി ജോർജ്ജ് എന്നിവർ അറിയിച്ചു. ഫാ. പോൾ മാത്യു, കത്തീഡ്രൽ ട്രെസ്റ്റി, സെക്രട്ടറി, കത്തീഡ്രൽ ഭാരവാഹികൾ, യുവജന പ്രസ്ഥാനം കമ്മറ്റി അംഗങ്ങൾ, പ്രസ്ഥാനം പ്രവർത്തകർ, ഇടവകയിലെ മുതിർന്ന അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

error: Thank you for visiting : www.ovsonline.in