OVS - Latest NewsOVS-Pravasi News

മെഡിക്കൽ ഓക്സിലറി ഫോറം രൂപീകൃതമായി

ബഹ്‌റൈൻ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനവ ശാക്തീകരണ വിഭാഗത്തിന് കീഴിൽ സഭാംഗങ്ങളായ ഡോക്ടർസ്, നഴ്സസ്, കൗൺസിലേഴ്‌സ്, പാരാ മെഡിക്കൽ സ്റ്റാഫ്‌സ് എന്നിവരുടെ കൂട്ടായ്മയായ ഓർത്തഡോക്സ് മെഡിക്കൽ ഫോറത്തിന്റെ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യൂണിറ്റായ മെഡിക്കൽ ഓക്സിലറി ഫോറം രൂപീകൃതമായി. പരിശുദ്ധ സഭയുടെ ആതുര സേവന രംഗങ്ങളിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നതാണ് ഈ ഫോറം.

സഭാഅംഗങ്ങളുടെ ആരോഗ്യ, മാനസീക ബുദ്ധിമുട്ടുകളിൽ താങ്ങും തണലുമായി പ്രവർത്തിക്കുക എന്നതാണ് ഈ ഫോറത്തിന്റെ പ്രധാന ഉദ്ദേശം. രോഗികളായവരെ സഹായിക്കുന്നതിനോടൊപ്പം അവർക്ക് വേണ്ടുന്നതായ സഹായങ്ങളും, നിർദേശങ്ങളും നൽകുക എന്നതും ഈ ഫോറത്തിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. കൂടാതെ ബോധവത്കരണ ക്‌ളാസ്സുകൾ, സെമിനാറുകൾ, ധ്യാനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, കൗൺസിലിംഗ് ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നതിനും ഈ ഫോറം ലക്ഷ്യമിടുന്നു.

കത്തീഡ്രലിലെ യൂണിറ്റിന്റെ ഉദ്‌ഘാടനം ഡിസംബർ മാസം ഇരുപത്തി ഒന്നാം തിയതി വെള്ളിയാഴ്ച വി. കുർബാനക്ക് ശേഷം അഹമ്മദാബാദ് ഭദ്രാസനാധിപനും, കുന്നംകുളം സഹായ മെത്രാപ്പോലീത്തയും, സഭയുടെ മാധ്യമ വിഭാഗം ചുമതലക്കാരനുമായ അഭി ഡോ ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനി നിർവഹിക്കുകയുണ്ടായി . കത്തീഡ്രൽ വികാരി ഫാ ജോഷ്വാ എബ്രഹാം, സഹ വികാരി ഫാ ഷാജി ചാക്കോ, ഫാ സഖറിയാ, ട്രസ്റ്റീ ശ്രീ ലെനി പി മാത്യു, സെക്രട്ടറി ശ്രീ റോയി സ്കറിയ, ഇടവകയിൽ ഫോറം രൂപീകരിക്കുന്നതിന് ചുക്കാൻ പിടിച്ച 2018 ഭരണസമിതി അംഗങ്ങൾ, മെഡിക്കൽ ഫോറം കോഓർഡിനേറ്റർ ശ്രീ അജി ചാക്കോ പാറയിൽ, അസി. കോഓർഡിനേറ്റർ ശ്രീമതി അമ്മിണി ജോയ് എന്നിവർ സന്നിഹിതരായിരുന്നു. ഒട്ടനവധി അംഗങ്ങൾ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in