ഗിന്നസ് ലക്ഷ്യവുമായി കൃത്രിമക്കാൽ
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന മെഡിക്കല്‍ എക്സിബിഷനായ ‘മെഡെക്സ്’ പ്രദർശനങ്ങളിലെ ശ്രദ്ധേയമായ സംഗതികളിലൊന്ന് ഫിസിക്കൽ മെഡിസിൻ വിഭാഗവും ലിംബ് ഫിറ്റിംഗ് സെന്ററും സംയുക്തമായി നിർമ്മിച്ച 20 അടി നീളത്തിലുള്ള കൃത്രിമക്കാലിന്റെ മാതൃകയാണ് ( പോളി സെന്‍ട്രിക് നീ ജോയിന്റ് ) ഗിന്നസ് റെക്കാര്‍ഡ് എന്ന ലക്ഷ്യവും ഈ നിർമ്മാണത്തിന് പുറകിലുണ്ടെന്ന് ഇതിന്റെ നിർമ്മാതാക്കള്‍ പറയുന്നു. അതിലുപരി പൊതുജനങ്ങൾക്ക് കൃത്രിമ അവയവങ്ങൾ വച്ചുപിടിപ്പിക്കുന്നതിനെക്കുറിച്ചുള്ള മിഥ്യാധാരണകളെ അകറ്റാനും അത് സഹായിക്കും.
പതിനഞ്ച്ദിവസം കൊണ്ട് ലിംഫ് ഫിറ്റിംഗ് സെന്റെറിലെ പ്രോസ്തെറ്റിസ്റ്റ് ഷാജു വി.ചെറിയാൻറെ( ഷാജു കണ്ടനാട് സെന്റ് മേരീസ് ഇടവക അംഗംമാണ്, അത് പോലെ ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്റെ സജീവ പ്രവര്‍ത്തകനുമാണ്) നേതൃത്വത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ , പ്രബോദ്കുമാർ, ഷൈനിരാജ്, അരുൺ മർക്കോസ് എന്നിവര്‍ കോബ്ളര്‍ വിനോദിന്റെ സഹായവും തേടിയാണ് ഇത് നിർമ്മിച്ചത്.എൺപതിനായിരം രൂപയാണ് ഇതിന്റെ നിർമ്മാണത്തിനായി ചെലവായത്. മദ്രാസ് മെഡിക്കൽ കോളേജിന്റെ ഗവണ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷന്‍ മെഡിസിനിലാണ് ലോകത്തിലെ ഇപ്പോഴത്തെ ഏറ്റവും വലിയ കൃത്രിമ കാല് ഉള്ളത്.തെർമോക്കോ ൾ,പ്ലാസറ്റിക്, തടി, പൈപ്പ്,സിമന്റ്എന്നിവ യാണ് കൃത്രിമക്കാലിന്റെ നിർമ്മാണത്തിനായിഉപയോഗിച്ചിരിക്കുന്ന വസ്തുക്കൾ.
ഇതുപോലെ വിജ്ഞാനപ്രദ മായനിരവധികാര്യങ്ങളുണ്ട് പ്രദർശനത്തിൽ.രണ്ടുമൂന്ന് മണിക്കൂറുകളെങ്കിലും വേണം പ്രദർശനം കണ്ടുതീരാൻ.കണ്ടനാട് സെന്റ് മേരീസ് ഓര്‍ത്തഡോക് സ് കത്തീഡ്രല്‍ ഇടവകാംഗമായ ശ്രീ.ഷാജു മുന്‍ പള്ളി മാനേജിംഗ് കമ്മിറ്റി അംഗവും ആയിരുന്നു കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവകാംഗമാണ് ശ്രീ. അരുണ്‍ മാര്‍ക്കോസ്.