OVS-Kerala News

യാക്കോബായ സഭയുടെ 2002 ഭരണഘടന സാധുവല്ല – പെരുമ്പാവൂര്‍ സബ് കോടതി

യാക്കോബായ സഭയിലെതന്നെ ഓധ്യോകീക വിഭാഗത്തിന് എതിരെ സഭയില്‍ കണക്കുകള്‍ ഇല്ല എന്നും സഭയിലെ തിരഞ്ഞെടുപ്പ് ശരിയല്ല എന്നും ആരോപിച്ചുകൊണ്ട്‌ യാക്കോബായ അല്‍മായ ഫോറം ഭാരവാഹി പോള്‍ വര്‍ഗീസും മാത്തച്ചന്‍ തുകലനും കൂടി വാദിയായി ഫയല്‍ ചെയ്ത ഓ എസ് 71/2013 എന്ന കേസില്‍ മലങ്കര സഭയ്ക്ക് അനുകൂലമായ സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്

യക്കൊബായ സഭയില്‍ ഉണ്ടെന്നു അവകാശപ്പെടുന്ന 1000 ഓളം ഇടവകപള്ളികളും ആ ഇടവക പള്ളികള്‍ അംഗീകരിക്കുന്നു എന്ന് അവകശപ്പെടുന്ന 2002 ല്‍ ഉണ്ടാക്കിയ ഭരണഘടനയും നിലനില്‍ക്കുന്നതല്ല എന്ന് കോടതി കണ്ടെത്തി. പ്രസ്തുത പള്ളികള്‍ ഇന്ത്യുയുടെ പരമോന്നത കോടതി വിധി പ്രകാരം 1934 ലെ മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ ഭരണഘടന പ്രകാരം മാത്രമേ ഭരിക്കാവൂ എന്ന് വിധി പ്രസ്താവിച്ചിരിക്കുന്നു. അപ്രകാരം സുപ്രീം കോടതിയുടെയും പിന്നീടു അതിനു ശേഷം ഉണ്ടായിട്ടുള്ള കേരളാ ഹൈ കോടതി വിധികളും മാറ്റി നിര്‍ത്തി വാദികള്‍ ആവശ്യപ്പെട്ട പ്രകാരം ഉള്ള നിവര്ത്തികള്‍ അനുവദിക്കാവുന്നതല്ല എന്ന് വിധി പ്രസ്താവനയില്‍ ഊന്നി പറഞ്ഞിരിക്കുന്നു.

തന്റെതല്ലാത്ത വസ്തുവിന്മേല്‍ എങ്ങനെ ഭരണം നടത്തണം എന്നുള്ള ആവശ്യം എങ്ങനെ അംഗീകരിക്കാന്‍ പറ്റും എന്ന് കൂടി കോടതി ചോദിക്കുന്നു (but the facts and circumstances of the present case dis- entitle the plaintiff from seeking relief for settlement of a scheme or rendition of accounts as prayed for) ഈ ചോദ്യം പ്രസക്തമാണു. ഓര്‍ത്തഡോക്‍സ്‌ സുറിയാനി സഭ ഈ ചോദ്യം 2002 മുതല്‍ വിവിധ കോടതികളില്‍ ഉന്നയിക്കുന്നുണ്ട്‌ എങ്കിലും ഒരു വ്യകതമായ ഉത്തരം ഈ വിധിയിലൂടെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ഇനി ഈ വിധി നിലനിര്‍ത്തുക എന്നത് നമ്മുടെ കൂടി ആവശ്യമായിരിക്കുകയാണ്.

ഓര്‍ത്തഡോക്‍സ്‌ സഭയിലെ പലരും പലപ്പോഴും ചിന്തിച്ചു വച്ചിരിക്കുന്ന ഒരു അബദ്ധം കൂടിയാണു യക്കൊബയപള്ളികള്‍ അവരുടേത് ആണ് എന്നും അത് അവര്‍ എടുത്തുകൊള്ളട്ടെ എന്നുള്ളത്. തര്‍ക്കങ്ങള്‍ അവസാനിക്കുമെങ്കില്‍ പള്ളി സ്വത്തുക്കള്‍ വീതം വച്ചു നല്‍കാം എന്നും. എന്നാല്‍ നിയമവിരുദ്ധമായി അവര്‍ കൈവശം വച്ചിരിക്കുന്ന പള്ളികളും സ്വത്തുക്കളും എല്ലാം മലങ്കര സഭയുടെതും മലങ്കര മേത്രപോലിതയുടെ അധികാരത്തിന്‍ കീഴിലും ആണെന്ന് ഇതുപോലുള്ള കോടതി വിധികളിലൂടെ പറയുന്നു. എന്തുകൊണ്ട് അവ നമ്മള്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. മലങ്കര സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യേണ്ടവര്‍ അത് ഭലപ്രദമായി ചെയ്യുന്നില്ല എന്നുള്ള ദുഃഖ സത്യം ഇവിടെ നാം മറന്നു കൂടാ. നമുക്ക് കരുത്തിനും തിരിച്ചറിവിനായും ഈ വിധി മാറ്റപ്പെടട്ടെ എന്ന് ആശംസിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

1 × three =

error: Thank you for visiting : www.ovsonline.in