പരിശുദ്ധ കാതോലിക്ക ബാവയുടേത് വിശ്വാസികളുടെ വികാരം പ്രതിഫലിച്ച പ്രസംഗം
നിലപാടുകള്‍ വ്യക്തമാക്കി മലങ്കര ഓർത്തോഡോക്‌സ് സഭ മുമ്പോട്ട്. മലങ്കര സഭയില്‍ സമാധാനം പിറന്നു കഴിഞ്ഞുവെന്ന് പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. നിയമത്തിന് വിധേയമായി മാത്രമേ നിലനിലനിക്കാന്‍ സാധിക്കുകയുള്ളൂ. പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ചു തൃക്കുന്നത്ത് സെന്‍റ് മേരീസ് ഓർത്തോഡോക്‌സ് പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.
മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി
നിയമം നിയമത്തിന്‍റെ വഴിക്ക് പോകണം. ഭരണകൂടം കലഹം നിലനിര്‍ത്താന്‍ ആഗ്രഹിച്ചിരിന്നു എന്നതാണ് വസ്തുത. ഇന്നത്തെ ഭരണകൂടം അതല്ല ചെയ്യുന്നത് – ബാവ പറഞ്ഞു. രാഷ്ട്രീയമായി ഉണ്ടായിരുന്ന അനാത്വം അവസാനിച്ചതായി പരാമര്‍ശം നേരത്തെ നടത്തുകയുണ്ടായി. എന്നാല്‍ രാഷ്ടീയമായ എന്ന വാക്ക് വളച്ചൊടിക്കപ്പെട്ടു. ഇരു വിഭാഗത്തെയും തമ്മിത്തല്ലിച്ചു ഭരിച്ചതാണ് മലങ്കര സഭ നേരിട്ട ഏറ്റവും വലിയ ദുരന്തം. സാധാരണകാരായ വിശ്വാസികളെ വഞ്ചിച്ചും പറ്റിച്ചും കൊലപാതകങ്ങള്‍ നടത്തിയും കലഹങ്ങള്‍ ഉണ്ടാക്കിയും ക്രമസമാധാന പ്രശ്നം ഉണ്ടെന്നു പറഞ്ഞും പറയിപ്പിച്ചും ഇവിടെ സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളുണ്ട്. തൃക്കുന്നത്ത് സെമിനാരി മലങ്കര സഭയുടെതാണ്.
സമാധാനം ശാശ്വതമായി അടിവരയിടുന്നതാവണം: പരിശുദ്ധ കാതോലിക്ക ബാവ
പൂര്‍വ്വ പിതാക്കന്മാരെ ചതിച്ചു സമാധാനം ഉണ്ടാക്കി പിന്നീട് സഭ പിളരുന്ന സാഹചര്യം ഇനി ഉണ്ടായിക്കൂടായെന്നു ബാവ സൂചന നല്‍കുന്നത്. 1977 ഡിസംബര്‍ ആറിനാണ് തൃക്കുന്നത്ത് പള്ളി സഭാതര്‍ക്കത്തെത്തുടര്‍ന്ന് പൂട്ടിയത്. 2003 ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് അനുകൂലമായി കോടതി വിധിയുണ്ടായി. തിങ്കളാഴ്‌ച ഹൈക്കോടതി യാക്കോബായ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും പള്ളിയില്‍ പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി.
വിശ്വാസി എന്ന നിലയില്‍ ആര്‍ക്കും പള്ളിയില്‍ പ്രവേശിക്കാമെങ്കിലും ഓര്‍ത്തഡോക്‌സ് കര്‍മ്മങ്ങളെ തടസപ്പെടുത്തരുതെന്നു നിര്‍ദേശമുണ്ട്. ഈ വിധി ഹൈക്കോടതിയിലെത്തിയ ഉപഹര്‍ജിയെത്തുടര്‍ന്നായിരുന്നു . ഇതിനു പിന്നാലെയാണ് പള്ളി തുറക്കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം തീരുമാനിച്ചത്.
മലങ്കര സഭയിലെ എല്ലാ പള്ളികള്‍ക്കും ബാധകമായ നിര്‍ണ്ണായകമായ വിധിപ്പകര്‍പ്പ്
പതിറ്റാണ്ടുകള്‍ക്ക് ശേഷം ദേവാലയം തുറന്നപ്പോള്‍ മികച്ച പ്രതികരണം
അതേസമയം,സമീപം താമസിക്കുന്ന വിഘടിത വിഭാഗത്തിലെ കുടുംബങ്ങള്‍ സെമിനാരിയുമായി സഹകരിച്ചു തുടങ്ങിയിരിക്കുന്നു. പെരുന്നാള്‍ റാസയെ കത്തിച്ച മെഴുകുതിരികളും ദാഹജലപാനീയങ്ങളും വിതരണം ചെയ്താണ് സ്വീകരിച്ചത്. കബറിടത്തില്‍ മാത്രമല്ല പള്ളിയിലും പ്രാര്‍ത്ഥിക്കാന്‍ തടസ്സം ഇല്ല. ജനങ്ങളെ സ്വാഗതം ചെയ്യുന്നതായി മാനേജര്‍ ഫാ.യാക്കോബ് തോമസ് അറിയിച്ചു.
മൂന്നാം സമുദായക്കേസ് : യാക്കോബായ വിഭാഗത്തിന്‍റെ റിവ്യൂ ഹര്‍ജി സുപ്രീംകോടതി തള്ളി
https://ovsonline.in/latest-news/church-case-in-favour-of-orthodox-church/