കോതമംഗലത്തെ ആക്രമണം : പാത്രിയർക്കീസ് പക്ഷത്തിനെതിരെ കേസെടുക്കണമെന്ന് കോടതി
കോതമംഗലത്ത് കഴിഞ്ഞ ഞായറാഴ്ച്ച ഓർത്തഡോക്സ് സഭ വിശ്വാസിക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു കേസെടുക്കണമെന്ന് കോതമംഗലം മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. മാർ തോമാ ചെറിയ പള്ളിയിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടെത്തിയ ചെറിയ പള്ളി ഇടവകാംഗങ്ങളായ മാലിയിൽ വീട്ടിൽ സാബുവിനെയും കുടുംബത്തെയും ആൾക്കൂട്ട ആക്രമണത്തിലൂടെ കൊലപ്പെടുത്താൻ ശ്രമിച്ച യാക്കോബായ നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നിരിന്നു. അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് കുടുംബം എത്തിയത്. യാതൊരു പ്രകോപനവും കൂടാതെയാണ് ആക്രമണം ഉണ്ടായതെന്ന് പരിക്കേറ്റ് ഗവ.ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുടുംബത്തിന്റെ പ്രതികരണം. വിവാഹത്തിലും കക്ഷി കലർത്തുന്ന നടപടിയിൽ കോതമംഗലത്ത് ജന വികാരം ഉണ്ടാക്കിയിട്ടുണ്ട്. നേരത്തെ കോടതി വിധിക്കെതിരെ ഹർത്താൽ നടത്തിയ യാക്കോബായ സ്വാർത്ഥ നീക്കത്തിൽ നാട്ടുകാരുടെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഹർത്താൽ നടത്തിയതുകൊണ്ടു വിധി മാറിയില്ലെന്നായിരുന്നു നാട്ടുകാരുടെ പക്ഷം. കടകൾ അടയ്ക്കാൻ വിസമ്മതിച്ച ചില ഇസ്ലാം മത വിശ്വാസികളായ വ്യാപാരികളെ ഭീഷണിപ്പെടുത്തിയിരിന്നു.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |