അസഹിഷ്ണുതയുടെ കാലത്തെ സഹിഷ്ണുത കാഴ്ചകള്‍ ; ക്രൈസ്തവ ദേവാലയ പ്രദക്ഷിണത്തിന് ഹൈന്ദവ ക്ഷേത്രകവാടത്തിൽ സ്വീകരണം
ചെങ്ങന്നൂര്‍ : വിശുദ്ധ സ്തെഫനോസ് സഹദായുടെ നാമത്തിലുള്ള മലങ്കരയിലെ പ്രഥമ ദേവാലയമായ കുടശനാട് സെന്റ്.സ്റ്റീഫൻസ് ഓര്‍ത്തഡോക്സ് കത്തീഡ്രൽ 338-മത് പെരുന്നാളിനോടനുബന്ധിച്ചു നടന്ന പ്രദക്ഷിണം മതസൗഹർധ സാക്ഷ്യമായി മാറി .
കുടശനാട് ഭഗവതി ക്ഷേത്രകവാടത്തിൽ ഭരണ സമതിയുടെ നേതൃത്വത്തിൽ പരമ്പരാഗതരീതിയിൽ വരവേൽപ്പ് നല്‍കി.നിറപറയും നിലവിളക്കും ഒരുക്കി നന്മയുടെ തിരി വെട്ടം തെളിയിച്ചു,വൈദീകരെ പൊന്നാട അണിയിച്ചു സ്വീകരിചു സാഹോദര്യം പങ്കുവച്ച് ഒരു ദേശത്തിന് മുഴുവൻ അവർ സാക്ഷ്യമായ് മാറി. എസ് .എൻ .ഡി.പി.യോഗം,എൻ .എസ് .എസ് കരയോഗം തുടങ്ങിയവരും പ്രദക്ഷിണത്തിന് പ്രത്യേക സ്വീകരണം ഒരുക്കി .
തലേന്ന് നടന്ന രാത്രി റാസക്ക് ഉള്ളവക്കാട് കാരിമുക്കം ക്ഷേത്രസന്നിധിയിലും സ്വീകരണം ഒരുക്കിയിരിന്നു.പെരുന്നാള്‍ കുര്‍ബാനയിലും തുടര്‍ന്ന് നടന്ന പ്രദക്ഷിണത്തിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നത്തോടെ കുടശനാട് കത്തീഡ്രല്‍ ഭക്തിസാന്ദ്രമായി. കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത കൊടിയിറക്ക് കര്‍മ്മം നിര്‍വഹിച്ചു