OVS - ArticlesOVS - Latest NewsOVS-Kerala News

നിര്‍ദ്ധനരായ കാന്‍സര്‍ ബാധിതര്‍ക്ക് നിങ്ങളിലൂടെയും ‘സ്നേഹ സ്പര്‍ശം’ മേകാം

പരിശുദ്ധ കാതോലിക്ക ബാവയുടെ സപ്തതിയാഘോഷത്തിന് നക്ഷത്ര തിളക്കമേകി നിര്‍ധനരായ അര്‍ബുദ രോഗികള്‍ക്ക് സൗജന്യ ചികിത്സാ ഉറപ്പാക്കുന്ന 'സ്നേഹ സ്പര്‍ശം' ബ്രഹത്തായ പദ്ധതിക്ക് ഇന്ന് തുടക്കമാവും

ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍ 

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവായുടെ സപ്തതി പ്രമാണിച്ച് ആഘോഷങ്ങള്‍ ഒഴിവാക്കി സ്വരൂപിച്ച തുക ഉപയോഗിച്ച് തുടങ്ങുന്ന സൗജന്യ കാന്‍സര്‍ ചികിത്സാ സഹായ ‘സ്നേഹ സ്പര്‍ശം’പദ്ധതിയില്‍ ജാതി മത ഭേതമന്യേ എല്ലാ സുമനസ്സുകള്‍ക്കും ഭാഗമാവാം. നിർധനരായ രോഗികൾക്കു ചികിൽസ ഉറപ്പാക്കുന്ന പദ്ധതിക്കായി അഞ്ചുകോടിയോളം രൂപയാണു സഭ മാറ്റിവയ്ക്കുന്നത്. 150 കോടിയിൽപ്പരം രൂപ മുതൽമുടക്കി അത്യധുനികസൗകര്യങ്ങളോടും കൂടി പരുമലയിൽ ആരംഭിക്കുന്ന സെന്‍റ് ഗ്രീഗോറിയോസ് ഇന്റർനാഷണൽ കാൻസർ കെയർ സെന്ററിലൂടെയാണ് നിർധനരായ ജാതിമത ഭേദമെന്യേയുള്ള കാൻസർ രോഗികൾക്ക് സഹായം ലഭ്യമാക്കുന്നത്. കാൻസർ രോഗം ബാധിച്ച നിര്‍ധനരായ രോഗികള്‍ക്ക് ഉറപ്പുവരുത്തുന്ന ചികിത്സയും മരുന്നും ലഭ്യമാക്കുന്നതാണ് സ്നേഹസ്പർശം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പിന്തുണ പ്രഖ്യാപിച്ചു പ്രമുഖര്‍

പ്രതീക്ഷയുടെ വെളിച്ചം പകരുന്ന പദ്ധതി : കെ.എസ്. ചിത്ര

പണമില്ലാത്തതുമൂലം ചികിത്സാ നടത്താൻ കഴിയാത്ത രോഗികളുണ്ട് ഈ നാട്ടിൽ. അവർക്കു തീർച്ചയായും സഹായകമാകുന്നതാണ് ഓർത്തഡോക്സ് സഭയുടെ ഈ കാരുണ്യ പദ്ധതി. സ്നേഹസ്പർശം പദ്ധതി വേദന അനുഭവിക്കുന്ന ഒട്ടേറെ രോഗികൾക്കു പ്രതീക്ഷയുടെ വെളിച്ചം പകരും. പലർക്കും പുതുജീവിതം തന്നെ ലഭിക്കും. കാതോലിക്കാ ബാവാ തിരുമേനി ഇക്കാര്യത്തെപ്പറ്റി എന്നോടു പറഞ്ഞപ്പോൾ ഇതുമായി സഹകരിക്കാനും ഇവിടെ വരാനും എനിക്കു കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. തന്‍റെ അച്ചനും അമ്മയും കാൻസർ ബാധിതരായാണു മരിച്ചത് .

വലിയൊരു പദ്ധതി : ഡോ. വി.പി. ഗംഗാധരൻ

ആവശ്യമുള്ള എല്ലാവർക്കും മികച്ച ചികിൽസ ലഭ്യമാക്കാൻ കഴിയുന്ന വലിയൊരു പദ്ധതിയാണ് ഓർത്തഡോക്സ് സഭ ആസൂത്രണം ചെയ്തിരിക്കുന്ന സ്നേഹസ്പർശം പദ്ധതി. ഇതിനെക്കുറിച്ചു കാതോലിക്കാ ബാവാ തിരുമേനി സംസാരിച്ചിരുന്നു. ജനങ്ങൾക്കു 100 ശതമാനം ആവശ്യമായ പദ്ധതിയാണിതെന്നു പൂർണബോധ്യമുണ്ട്. ഇതിൽ ഒരു ഭാഗമാകാനും സഹായം ആവശ്യമുള്ളവർക്കു കൈത്താങ്ങാകാനും കഴിഞ്ഞതിൽ സന്തോഷം.

പൂര്‍ണ്ണ പിന്തുണ : കെ .ജെ യേശുദാസ്

കോട്ടയം പ്രസ് ക്ലബിൽ നടന്ന ചടങ്ങിലാണ് പദ്ധതിക്കു യേശുദാസ് പിന്തുണ അറിയിച്ചത്. യൂ.ആർ.എഫ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സ്വീകരിക്കാൻ പ്രസ് ക്ലബിൽ എത്തിയ യേശുദാസ്, സ്നേഹസ്പർശം പദ്ധതിയുടെ ഉദ്ഘാടന സമ്മേളനം സംബന്ധിച്ച് വാർത്താസമ്മേളനത്തിന് എത്തിയ കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസിനോട് പദ്ധതിയെക്കുറിച്ച് ചോദിച്ചറിയുകയും പൂർണ പിന്തുണ അറിയിക്കുകയുമായിരുന്നു. നിർധനരായ കാൻസർ രോഗികളുടെ ചികിത്സാ സഹായത്തിനായി ഓർത്തഡോക്സ് സഭ ആരംഭിക്കുന്ന ഈ പദ്ധതി മഹത്തായ കർമമാണെന്നും തന്നാലാവുന്ന എല്ലാ സഹായവും നൽകും.

അതിജീവനം സാധ്യമാണ് ; ഞങ്ങളുണ്ട് കൂടെ 

പദ്ധതിയുടെ ആദ്യ സംഭാവന തന്‍റെ കയ്യില്‍ കിടന്ന സ്വര്‍ണ്ണ മോതിരം കെ.എസ് ചിത്ര പരിശുദ്ധ കാതോലിക്ക ബാവായ്ക്ക് നല്‍കിയായിരുന്നു. ഇന്ന് വൈകീട്ട് കോട്ടയത്ത്‌ ‘സ്നേഹസ്പര്‍ശം’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ബാവ നിര്‍വഹിക്കും . കേരളത്തിന്‍റെ വാനമ്പാടി ചിത്രയുടെ സംഗീതാര്‍ച്ച അവതരിപ്പിക്കും.കലാ സാംസ്ക്കാരിക സാമൂഹ്യ സേവനരംഗങ്ങളില്‍ നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് ഗായിക കെ.എസ്. ചിത്രയെയും, ആതുരസേവന രംഗത്ത് മാതൃകാപരമായ സേവനമനുഷ്ഠിച്ച ഡോ. വി.പി ഗംഗാധരനെയും മലങ്കര ഓര്‍ത്തഡോക്സ് സഭ സ്നേഹസ്പര്‍ശം അവാര്‍ഡ് പ്രസ്തുത ചടങ്ങില്‍ നല്‍കി ആദരിക്കുന്നതാണ്.

  •  സ്നേഹസ്പര്‍ശം ആര്‍ക്കെല്ലാം ?

കാന്‍സര്‍ രോഗം ഒരു കുറ്റമല്ല ; ഒരു അവസ്ഥയാണ്... നാളെ ആരും എത്തിപ്പെടാവുന്ന രോഗാവസ്ഥ…നമ്മുടെ മാതാപിതാക്കളും സഹോദരങ്ങളും കുഞ്ഞുങ്ങളുമാണ് കാന്‍സര്‍ രോഗബാധിതരായ ഓരോരുത്തരും. അവരുടെ ചികിത്സാ നമ്മുടെ ഉത്തരവാദിത്വമാണ്. സാമ്പത്തിക ക്ലേശം മൂലം വിദഗ്ധ ചികിത്സ ലഭ്യമാകാതിരിക്കുന്ന അവസ്ഥ ആര്‍ക്കും ഉണ്ടാകാതിരിക്കുവാന്‍ സ്നേഹ സ്പര്‍ശം പദ്ധതി സഹായഹസ്തമേമാവും. അഞ്ചു കോടി രൂപയുടെ സ്ഥിര നിക്ഷേപം പ്രതീക്ഷിക്കുന്നു. അതിന്‍റെ പലിശ അര്‍ഹരായ പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സസഹായമായി നല്‍കുന്നു

  •  സ്നേഹസ്പര്‍ശത്തിനായി നമുക്ക് എന്തുചെയ്യാം ?

സ്നേഹസ്പര്‍ശം പദ്ധതിയിലേക്ക് നിങ്ങളുടെ വിലപ്പെട്ട സംഭാവനകള്‍ പ്രതീക്ഷിക്കുന്നു.ഇതിലൂടെ നിര്‍ദ്ധനരായ കാന്‍സര്‍ രോഗികളേയും അവരുടെ കുടുംബങ്ങളേയുമാണ് സാഹായിക്കുന്നത്.ആത്മവിശ്വാസത്തോടെ കാന്‍സര്‍ രോഗത്തെ നേരിടാന്‍ നമ്മുടെ സഹായം അവര്‍ക്ക് കൂടുതല്‍ കരുത്തു നല്‍കും .

അവരെ നമുക്ക് കൈപിടിച്ച് നടത്താം…
പുതിയ ജീവിതത്തിലേക്ക് !

നമുക്ക് അവരോട് പറയാം…
ഇത് ജീവിതത്തിന്‍റെ അവസാനമെല്ലെന്ന് !

അതിജീവനം സാധ്യമാണെന്ന്…
ഞങ്ങള്‍ കൂടെണ്ട് !

സംഭാവനകള്‍ താഴെ കാണുന്ന അക്കൗണ്ടുകളിലേക്ക് അയക്കാം

A/C . No. 0801053000000861
IFSC : SIBL0000801,SWIFT CODE : SOININ55XXX
South Indian Bank,Mannar Branch
(Contribution In Indian Money)

A/C No.:11310100021237
IFSC : FDRL0001131
Federal Bank,Mannar Branch

(Contributions in Foreign Currency)

സ്നേഹസ്പര്‍ശം പദ്ധതിക്ക് നല്‍കുന്ന സംഭാവനകള്‍ക്ക് 80 ജി പ്രകാരം നികുതിയിളവ് ലഭിക്കും

error: Thank you for visiting : www.ovsonline.in