മലങ്കര സഭയ്ക്ക് നവ്യാനുഭവമായ “സത്യാ വിശ്വാസ പാതയിൽ”.
ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ (19. 06. 2020) സംഘടിപ്പിച്ച “സത്യവിശ്വാസ പാതയിൽ ” എന്ന വിശ്വാസ പഠന പരമ്പരയുടെ ഭാഗമായി “Church , Youth & Society” എന്ന കാലിക പ്രസ്കതമായ വിഷയത്തിൽ നടന്ന വിജ്ഞാനപ്രദവും, ആസ്വാദ്യകരവുമായ സംവാദം പ്രേഷകർക്ക് ഒരു അവിസ്‌മരണീയ അനുഭവമായി. മലങ്കര സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹോദാസ് സെക്രട്ടറിയും, ചെന്നൈ ഭദ്രാസനാധിപ്പനുമായ അഭി. യൂഹാനോൻ മാർ ദിയസ്‌ക്കോറോസ്, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയായ അഭി. സക്കറിയാസ് മാർ നിക്കോളോവാസ്, ബാംഗ്ലൂർ ഭദ്രാസന മെത്രാപ്പോലീത്തയായ അഭി. എബ്രഹാം മാർ സെറാഫിം എന്നീ പിതാക്കന്മാർ നടത്തിയ ചർച്ച, അതിൻ്റെ ഉള്ളടക്കം കൊണ്ടും, ലളിതമായ വ്യഖ്യാന ശൈലി കൊണ്ടും മലങ്കര സഭയിലെ ഒരു വേറിട്ട സംവാദമായി വിശ്വാസികൾ സ്വീകരിച്ചു. മുൻവിധികളില്ലാതെ, തുറന്ന് മനസ്സോടു കൂടി പരിശുദ്ധ സഭയ്ക്കെതിരെയുള്ള വിമർശനങ്ങൾ ഉൾപ്പെടെയുള്ള പ്രേക്ഷക ചോദ്യങ്ങൾക്ക്, പരിശുദ്ധ സഭയിലെ പിതാക്കന്മാർ തത്സമയം മറുപടി കൊടുത്തത് പരിശുദ്ധ സഭയും അതിൻ്റെ ആത്മീയ പിതാക്കന്മാരും സാധാരണ വിശ്വാസികൾക്ക് അപ്രാപ്യരാണ് എന്നുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള വിമർശനങ്ങളുടെ മുനിയോടിക്കുന്നതായിരുന്നു. സഭയിലെ സൺഡേ സ്കൂൾ മുതലുള്ള ആത്മീയ സംഘടനകളിൽ ഉൾപ്പെടെ ആവശ്യമായ ഗുണപരമായ മാറ്റങ്ങളും, സത്യാ വിശ്വാസ പഠനം കൂടുതൽ തീവ്രതയോടെ ഇടവകൾ കേന്ദ്രീകരിച്ചു നടക്കേണ്ടത്, വൈദികരുടെ ആത്മീയ നിലവാരം, യുവാക്കളുടെ വിശ്വാസപരവും സാമൂഹികപരവുമായ കാഴ്ചപ്പാടുകൾ തുടങ്ങി നിരവധി വിഷയങ്ങളിൽ നടന്ന സംവാദം കോവിഡാനന്തര മലങ്കര സഭ ഏതു നിലയിൽ സഞ്ചരിക്കണം എന്നതിൻ്റെ ദിശാസൂചികയായി മാറി.
3