നെടുമ്പാശ്ശേരി സ്കൂള്‍ : ഉടമസ്ഥാവകാശ പരിശോധന സംബന്ധിച്ച മംഗളം വാര്‍ത്ത അടിസ്ഥാനരഹിതമെന്നു വിവരാവകാശ രേഖ തെളിയിക്കുന്നു
കൊച്ചി : മലങ്കര ഓര്‍ത്തഡോക് സ് സഭയുടെ അങ്കമാലി ഭദ്രാസനത്തിന്‍റെ ഉടമസ്ഥതയിലുള്ള നെടുമ്പാശ്ശേരി മാര്‍ അത്തനേഷ്യസ് സ്കൂള്‍ വിവാദത്തില്‍ മംഗളം പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അവസാനം തെളിഞ്ഞു.മാര്‍ അത്തനേഷ്യസ് സ്കൂള്‍ ഉടമസ്ഥാവകാശം സംബന്ധിചുള്ള രേഖകള്‍ ആലുവ താഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധിക്കാന്‍ തുടങ്ങി എന്നായിരുന്നു വാര്‍ത്ത.എന്നാല്‍ ,പരിശോധനക്കായി എറണാകുളം കളക്ട്ര്‍ സമിതി രൂപീകരിച്ചട്ടില്ലെന്നും പൊതുവിവരാവകാശം നിയമം പ്രകാരമുള്ള മറുപടിയില്‍ പറയുന്നുണ്ട്.ഐരാപുരം സ്വദേശി സാജു പി.വി പറക്കുടിയില്‍ നല്‍കിയ അപേക്ഷയിന്മേലാണ് കളക്ട്രേറ്റ് പൊതു വിവരാവകാശ ഓഫീസറും എം സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ടുമായ എം ജി മുരുളീധരന്‍ നായരുടെ രേഖാമൂലമുള്ള മറുപടി.മറു ഭാഗം പ്രതികരങ്ങളെ അപ്പാടെ തമസ്കരിച്ചു മംഗളം പത്രത്തില്‍ അനുകൂല വാര്‍ത്തകള്‍ പടച്ചുവിടാന്‍ യാക്കോബായ വിഭാഗത്തിന്‍റെ ഷെവലിയാര്‍ സ്വാധീനം ചെലുത്തിയതായുള്ള ഓഡിയോ ഓ.വി.എസ് ഓണ്‍ലൈന്‍ പുറത്തു വിട്ടിരിന്നു.
‘മംഗളം’യാക്കോബായ മുഖപത്രം ;സാധൂകരിക്കുന്ന ഷെവലിയര്‍ ശബ്ദരേഖ പുറത്ത്
നെടുമ്പാശ്ശേരിയില്‍ അനിഷ്ട സംഭവങ്ങള്‍
കൊച്ചി : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനത്തില്‍പ്പെട്ട നെടുബാശ്ശേരി …
Posted by Orthodox Vishvaasa Samrakshakan on Wednesday, October 12, 2016
നെടുമ്പാശ്ശേരിയിൽ നടന്നത് യാക്കോബായ ഗുണ്ടാ വിളയാട്ടം! നെടുമ്പാശേരി മാർ അത്തനേഷ്യസ് സ്കൂളിൽ വയലിപ്പറമ്പിൽ തിരു…
Posted by Orthodox Vishvaasa Samrakshakan on Wednesday, October 12, 2016