OVS - Latest NewsOVS-Kerala NewsOVS-Pravasi News

യേശുവിന്‍റെ ഉയര്‍പ്പിന്‍റെ സ്മരണയില്‍ ഈസ്റ്റര്‍ ; സന്ദേശം വായിക്കാം

 

മരണത്തെ ജയിച്ചു ഉത്ഥാനം ചെയ്ത യേശുവിന്‍റെ സ്മരണയില്‍ ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ നടന്ന ശുശ്രൂഷകള്‍ക്ക് പരിശുദ്ധ കാതോലിക്ക ബാവ നേതൃത്വം നല്‍കി. മനസ്സിന്റെ ഉള്ളിൽ ക്രിസ്തുവിന്റെ സാന്നിധ്യം ഉൾക്കൊള്ളണമെന്നു ഈസ്റ്റർ സന്ദേശത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ .പുതുക്കത്തിന്റെ ദിവസമായി ഈസ്റ്റർ മാറണമെന്നും പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. വിശ്വാസമാണ് ക്രൈസ്തവ സമൂഹത്തിന്റെ അടിത്തറ അത് പുനരുദ്ധാരണം മുഖാന്തിരമായി തീരട്ടെയെന്നും പരിശുദ്ധ കാതോലിക്കാ ബാവ വീഡിയോ സന്ദേശത്തിൽ കല്പിക്കുന്നു.
 
ജീവിതവും വഴിയും കാണിച്ചു തരുന്നതാണ് ഈസ്റ്റര്‍ നല്‍കുന്ന സന്ദേശമെന്നു അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍. ശാന്തിയും സ്വര്‍ഗ്ഗീയ സമാധാനവും നല്‍കുന്ന ഈസ്റ്റര്‍ സഭാ മക്കള്‍ക്ക് ആശംസിക്കുന്നതായി അദേഹം പറഞ്ഞു.  
 
 
 

error: Thank you for visiting : www.ovsonline.in