ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ വികാരിയെ യാക്കോബായ വിഭാഗം മര്‍ദിച്ചു
പിറവം : കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട ഓണക്കൂർ സെഹിയോൻ ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ ഓര്‍ത്തഡോക് സ് വികാരിക്ക് കൊടിയ മര്‍ദ്ദനം.ഇന്ന് വി.കുർബാനയ്ക്ക് ശേഷം കൈമുത്തിന്‍റെ സമയത്ത് യാതൊരു വിധ പ്രകോപനവും കൂടാതെ യാക്കോബായ ഗുണ്ടകൾ പള്ളിയിലേക്ക് അതിക്രമിച്ചു കയറി വികാരി ഫാ. വിജു ഏലിയാസിൻ്റെ കാപ്പയ്ക്ക് കുത്തിപിടിക്കുകയും ഭണ്ഢാരകുറ്റികൊണ്ട് ദേഹത്ത് അടിക്കുകയും ചെയ്ത നടപടിയിൽ പള്ളി മാനേജിംഗ് കമ്മറ്റി പ്രതിഷേധിച്ചു. ബഹു. ഹൈക്കോടതി ഉത്തരവ് പ്രകാരം പോലീസ് സംരക്ഷണമുള്ള സാഹചര്യത്തിലാണ് യാക്കോബായ ഗുണ്ടകളുടെ അഴിഞ്ഞാട്ടം നടമാടിയത്. ഇത്തരം നിയമലംഘനങ്ങൾ വെച്ചുപൊറുപ്പിക്കാൻ അനുവദിക്കില്ലെന്ന് ഫാ. വിജു ഏലിയാസ് പ്രസ്താവിച്ചു.വരിക്കോലി സെന്‍റ് മേരീസ് ഓര്‍ത്തഡോക് സ് പള്ളി വികാരി കൂടിയാണ് ബഹു.അച്ഛന്‍.