പാമ്പാടി തിരുമേനിയുടെ കനക ജൂബിലി : തപാല്‍ വകുപ്പ് പോസ്റ്റല്‍ കവര്‍ പുറത്തിറക്കി
കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായായിരുന്ന പരിശുദ്ധനായ കുറിയാക്കോസ് മാര്‍ ഗ്രീഗോറിയോസ് (പാമ്പാടി)തിരുമേനിയുടെ ചരമ കനക ജൂബിലിയോടനുബന്ധിച്ച് ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ് പ്രത്യേക കവര്‍ പുറത്തിറക്കി .
കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസിന് ആദ്യ കവര്‍ നല്‍കികൊണ്ട് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സുമതി രവിചന്ദ്രന്‍ പ്രകാശനം ചെയ്തു. കെ.സി മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ് അലക്സിന്‍ ജോര്‍ജ്, സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ് ലത ഡി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. തോമസ് വര്‍ഗീസ്, പാമ്പാടി ദയറാ മാനേജര്‍ ഫാ. മാത്യു കെ. ജോണ്‍, അസി. മാനേജര്‍ ഫാ. സി. എ. വര്‍ഗീസ് എന്നിവരടക്കം നിരവധി വൈദികര്‍ പങ്കെടുത്തു.