യുവജന പ്രസ്ഥാനം സമ്മേളനം: പ്രതിനിധികള്‍ അഹമ്മദാബാദിലേക്ക് യാത്രതിരിച്ചു
കൊച്ചി : ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്‍റെ എൺപതാമത് അന്തര്‍ദ്ദേശീയ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി കേരളത്തില്‍ നിന്ന് പ്രതിനിധികള്‍ സമ്മേളന നഗരിയായ അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. ഇന്ന് (സെപ്റ്റംബര്‍ 28) വൈകീട്ട് 8 മണിക്ക് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ നിന്നും പോകുന്ന അഹമ്മദാബാദ് ഓഖ എക്സ്പ്രസ്സിലാണ് 150ലേറെ പേരടങ്ങുന്ന സംഘം യാത്ര തിരിച്ചത് . 30-ന് രാവിലെ 7 മണിക്ക് ട്രെയിന്‍ അഹമ്മദാബാദില്‍ എത്തിച്ചേരും. ഇന്ന് വൈകീട്ടത്തെ ഭക്ഷണം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് കളമശ്ശേരി സെന്റ് ജോർജ് പള്ളിയിലെ യുവജന പ്രസ്ഥാനമാണ്. അഹമ്മദാബാദ് ഭദ്രാസന ആസ്ഥാനമായ ഗാന്ധിസ്മൃതിയിലെ സഭാജ്യോതിസ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ഒന്നാമന്‍ നഗറില്‍ വെച്ച് സെപ്റ്റംബര്‍30-ന് ആരംഭിക്കുന്ന സമ്മേളനം ഒക്ടോബര്‍ 2-ന് സമാപിക്കും.