OVS - Latest NewsOVS-Kerala News

അഖില മലങ്കര ക്വിസ്സ് മത്സരവും പ്രബന്ധമത്സരവും സംഘടിപ്പിക്കുന്നു

സഭാജ്യോതിസ്സ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് പ്രഥമന്‍ മലങ്കര മെത്രാപ്പോലീത്തായുടെ ചരമദ്വിശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി അഖില മലങ്കര ക്വിസ്സ് മത്സരവും പ്രബന്ധമത്സരവും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 29-ആം തിയതി ശനിയാഴ്ച കുന്നംകുളത്ത് വെച്ചാണ് ക്വിസ്സ് മത്സരം. പ്രബന്ധമത്സരത്തിന് രചനകള്‍ തപാലില്‍ എത്തിച്ചാല്‍ മതി.
നിബന്ധനകള്‍
ക്വിസ്സ് മത്സരം   :  ഓര്‍ത്തഡോക്സ് സഭാംഗങ്ങളായിരിക്കണം. ഒരു ടീമില്‍ പരമാവധി രണ്ട് പേര്‍.   മത്സരവേദി: ദിവന്നാസ്യോസ് നഗര്‍, മലങ്കര ഹോസ്പിറ്റല്‍ മൈതാനം, അടുപ്പുട്ടി, കുന്നംകുളം.   വിഷയം : സഭാചരിത്രം, ആരാധന, പുതിയനിയമം, പൊതുവിജ്ഞാനം, ആനുകാലികസംഭവങ്ങള്‍ എന്നീ മേഘലകളില്‍ നിന്ന് ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. പ്രാഥമിക റൗണ്ടില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമേ അവസാന റൗണ്ടില്‍ മത്സരിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 15ന് മുമ്പ് ഫോണ്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പ്രബന്ധമത്സരം  : ڇ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് പ്രഥമന്‍ – ആധുനിക മലങ്കരയുടെ ശില്പി എന്ന വിഷയത്തില്‍ പത്ത് പേജില്‍ കവിയാതെ എഴുതി തയ്യാറാക്കിയ പ്രബന്ധം 2016 ഒക്ടോബര്‍ 15 നകം General Convenor, Bishop’s House, Arthat, Kunnamkulam 680521 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ എത്തിക്കേണ്ടതാണ്. പ്രബന്ധങ്ങളുടെ പ്രസിദ്ധീകരണാവകാശം സംഘാടകസമിതിക്കുണ്ടായിരിക്കും.
സമ്മാനങ്ങള്‍ 
ക്വിസ്സ് മത്സരം  : 5000, 3000, 2000 രൂപ വീതം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്ക്.
പ്രബന്ധമത്സരം : 3000, 2000, 1000 രൂപ വീതം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്ക്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും :  ഓഫീസ് : 04885-223001, കണ്‍വീനര്‍ : 9447886868
error: Thank you for visiting : www.ovsonline.in