OVS-Kerala News

പ്രൊഫ. ചാക്കോ അനുസ്മരണ പ്രഭാഷണം നടത്തപ്പെട്ടു

മാവേലിക്കര:-  മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സ്ഥാപക പ്രവർത്തകരിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന പ്രൊഫ.ചാക്കോയെ അനുസ്മരിച്ചു. മാവേലിക്കര മെത്രാസന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെയും കുട്ടംമ്പേരൂർ എം.ജി.ഓ.സി.എസ്.എം യുണിറ്റിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എം.ജി.ഓ. സി. എസ്.എം മാവേലിക്കര മെത്രാസന ജനറൽ സെക്രട്ടറി നികിത് കെ.സഖറിയ ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനങ്ങളുടെയും പ്രവർത്തനങ്ങളുടെയും വിജയം അണിയറയിൽ പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്നവരുടെ കഠിനാധ്വാനത്തിൽ ആണെന്നും അത്തരത്തിൽ ഓരോ പ്രവർത്തകരും മാതൃകയാക്കേണ്ടുന്ന  ഒരു മഹത് വ്യക്തിയായിരുന്നു പ്രൊഫ.ചാക്കോ എന്നും  നികിത് .കെ സഖറിയ ഓർമിപ്പിച്ചു. വിവിധ എപ്പിസ്കോപ്പൽ സഭകളുടെ സഹകരണത്തോടെ ആരംഭിച്ച ആലുവ ഫെലൊഷിപ്പ്‌ ഹൗസ്‌, ആലുവ യു.  സി.  കോളേജ്‌ എന്നിവ പ്രൊഫ. ചാക്കോ  യുടെ സഭാ ഐക്യത്തിനു  വേണ്ടി പ്രയത്നിച്ച വിശാല  മനസ്സിന്റെ ഉദാത്തമായ മാതൃകകളാണെന്ന്‌ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു  കൊണ്ട്‌ യുണിവൈ ദേശിയ ചെയർമാനും എം.ജി.  ഒ.  സി.  എ  സ്‌.  എം. കേന്ദ്ര വൈസ്പ്രസിഡന്റുമായ നിമേഷ്‌ കോവിലകം പറഞ്ഞു.
ഇടവക വികാരി ഫാ. കെ.എൽ. മാത്യു വൈദ്യൻ കോർ  എപ്പിസ്കോപ്പാ ചടങ്ങിന് അദ്ധ്യക്ഷനായിരുന്നു. എം.ജി.ഒ.സി.എസ്‌.എം. ഭാരവാഹികളായ ക്രിസ്റ്റി തോമസ്‌, ലാബി പീടികത്തറയിൽ, മെറിൻ, എബിൻ തോമസ്‌ എന്നിവർ പ്രസംഗിച്ചു.

error: Thank you for visiting : www.ovsonline.in