OVS - ArticlesOVS - Latest News

നിങ്ങളുടെ പൗരത്വം എവിടെയാകുന്നു ?

ലോകത്തിലെ ഏറ്റവും മികച്ചതും സമഗ്രവുമായ ഭരണഘടനകളിലൊാണ് ഇന്ത്യയുടേത്. ഏതാണ്ട് എല്ലാ പഴുതുകളുമടച്ച്, ഉളവാകാവുന്ന ഭാവി പ്രതിസന്ധികളേക്കുടി മുമ്പില്‍കണ്ടാണ് അതിനു രൂപം കൊടുത്തത്. 1950-ല്‍ ഇന്ത്യന്‍ ഭരണഘടന നിലവില്‍വരുന്നതിന് 16 വര്‍ഷം മുമ്പ് 1934-ല്‍ പാസാക്കിയ മലങ്കരസഭാ ഭരണഘടനയ്ക്കും സമാനമായ സമഗ്രസ്വാഭാവം ഉണ്ട്. സഭാ ഭരണഘടനയുടെ ജനാധിപത്യം, സമത്വം എന്നീ ആധാരങ്ങളുടെ ദൃഡതയാണ് 1935 മുതല്‍ 2002 വരെയുള്ള നിയമപോരാട്ടങ്ങളിലെല്ലാം അതു ശരിവയ്ക്കപ്പെടാന്‍ ഇടയാക്കിയത്.

ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാനം പൗരത്വത്തിന്‍റെ നിര്‍ദ്ധാരണമാണ്. മലങ്കരസഭാ ഭരണഘടനയുടെ നാലാം വകുപ്പ് സഭാംഗത്വം – അടിസ്ഥാന പൗരത്വം – നിര്‍വചിച്ചിട്ടുണ്ട്. ആറാം വകുപ്പുപ്രകാരം സഭാംഗത്വമള്ളവരെല്ലാം അതാത് ഇടവകയുടെ ഇടവക രജിസ്റ്ററില്‍ പേരുള്ളവരായിരിക്കും. പക്ഷേ അതുമാത്രം ഒരാള്‍ക്ക് സഭയുടെ ഏതെങ്കിലും തലത്തിലുള്ള ഭരണസംവിധാനത്തില്‍ ഭാഗഭാക്കാകുന്നതിനോ, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുതിനോ ഉള്ള അവകാശം നല്‍കുില്ല. അതിനുള്ള അടിസ്ഥാന യോഗ്യത വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരിക്കുക എതാണ്.

മലങ്കരസഭാ ഭരണസംവിധനത്തിന്‍റെ അടിസ്ഥാന ഘടകം ഇടവകയോഗമാണ്. അതിനാല്‍ ഇടവകയോഗത്തിലെ അംഗത്വമാണ് ഇവിടെ വോട്ടര്‍ പട്ടിക. സഭാഭരണഘടനപ്രകാരം ഇടവകയോഗ അംഗത്വം ശ്വാശ്വതമായ ഒന്നല്ല. അതിനു വ്യക്തമായ നിബന്ധനകളുണ്ട്. ഭരണഘടനയുടെ ഏഴാം വകുപ്പനുസരിച്ച് … ഇരുപത്തൊു വയസു പ്രായം തികഞ്ഞവരും ആണ്ടില്‍ ഒരുതവണയെങ്കിലും കുമ്പസാരിച്ച് വി. കുര്‍ബാന കൈക്കൊള്ളുവരും ആയ എല്ലാവരും ഇടവകയോഗത്തില്‍ അംഗങ്ങളാകുന്നു ... എന്നു വ്യവശ്ചേദിച്ചിട്ടുണ്ട്. പക്ഷേ മുകളില്‍ പറഞ്ഞ വ്യവസ്ഥകളില്‍ വീഴ്ചവരുത്തുകയോ, നിയമപരമായ ഇനങ്ങളില്‍ കുടിശിക വരുത്തുകയോ ചെയ്താല്‍ ഇടവകയോഗാംഗത്വം താല്‍ക്കാലികമായോ ശ്വാശ്വതമായോ നഷ്ടപ്പെടുമെന്ന് പത്താം വകുപ്പ് വ്യക്തമാക്കുന്നു. അപ്രകാരം അംഗത്വം നഷ്ടപ്പെട്ടശേഷം പുനഃപ്രവേശിയ്ക്കുന്ന വ്യക്തിക്ക് നിശ്ചിത കാലയളവിലേയ്ക്ക് വോട്ടവകാശമില്ലന്നു പതിനൊാം വകുപ്പും വ്യക്തമാക്കുന്നുണ്ട്. ചുരുക്കത്തില്‍, ഇടവകയോഗത്തിലെ സജീവ അംഗത്വം മലങ്കരസഭാ ഭരണത്തിന്‍റെ ഏതു തലത്തില്‍ പ്രവേശിക്കുന്നതിനും അനിവാര്യമാണ്. കാരണം, വോട്ടവകാശമില്ലാത്ത വ്യക്തിക്ക് തിരഞ്ഞെടുക്കപ്പെടാനും യോഗ്യതയില്ല എന്നത് ജനാധിപത്യത്തിന്‍റെ അടിസ്ഥാന നിയമമാണ്.

മലങ്കര സഭാ ഭരണത്തിന്‍റെ ഇടവക, ഭദ്രാസനം, സഭ എന്നീ മൂന്ന് തലങ്ങളിലേയ്ക്കും അടിസ്ഥാന തിരഞ്ഞെടുപ്പ് നടക്കുന്നത് ഇടവകയോഗത്തിലാണ്. അതിനാല്‍ പള്ളി മാനേജിംഗ് കമ്മറ്റി, ഭദ്രാസന പൊതുയോഗം, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ എന്നിവയിലേയ്ക്കു മല്‍സരിക്കുവാന്‍ നിശ്ചിത ദിവസം ഇടവകയോഗത്തില്‍ സജീവാംഗത്വം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ഈ കാരണത്താല്‍ ഇടവകയോഗത്താല്‍ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടാതെ ഭദ്രാസന കൌണ്‍സില്‍, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി എന്നിവയിലേയ്ക്കു മല്‍സരിക്കുവര്‍ നിശ്ചിത ദിവസം ഇടവകയോഗത്തിലെ സക്രിയ അംഗമാണെന്ന സാക്ഷ്യപത്രംകൂടി നാമനിര്‍ദേശകപത്രികയോടൊപ്പം ഹാജരാക്കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുത്. തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അംഗമായിക്കണം എന്നതിനാല്‍ ഭദ്രാസന പൊതുയോഗം/മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ എന്നിവയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് ഈ നിബന്ധന ബാധകമല്ല.

ഏതൊരു ഇന്ത്യന്‍ പൗരനും ഇന്ത്യയിലെവിടെനിന്നും ലോക്‌സഭയിലേയ്ക്കു മല്‍സരിക്കാം. പക്ഷേ ഇന്ത്യയില്‍ എവിടെയെങ്കിലും വോട്ടര്‍ പട്ടികയില്‍ അയാളുടെ പേരുണ്ടാവണം. സംസ്ഥാന നിയമസഭയിലേയ്ക്കാകുമ്പോള്‍ ആ സംസ്ഥാനത്ത് ഏതെങ്കിലും മണ്ഡലത്തിലെ വോട്ടര്‍ പട്ടികകയില്‍ പേരു ചേര്‍ത്തിരിക്കണം. പഞ്ചായത്ത് തിരഞ്ഞെടുപ്പാകുമ്പോള്‍ പരിധി ആ നിലയിലേയ്ക്കു ചുരുങ്ങും. സമാന രീതിയില്‍ മലങ്കര സഭയിലും സ്വന്തം ഇടവകയിലും, സ്വന്തം ഭദ്രാസനത്തിലും മാത്രമേ മല്‍സരിക്കാനാവു. ഒരേ സമയം ഒന്നിലധികം ഇടവകയോഗങ്ങളില്‍ അംഗത്വം പാടില്ലെന്ന് ഭരണഘടനയുടെ ഒന്‍പതാം വകുപ്പ് അനുശാസിക്കുുണ്ട്. മല്‍സരപരിധി നിര്‍ണ്ണയിക്കുന്ന അടിസ്ഥാന ഘടകം ഇടവകയോഗാംഗത്വമാണന്നു ഇതില്‍നിന്നെല്ലൊം വ്യക്തമാണ്.

ഇത്രയുമൊക്കെ നിബന്ധനകളുണ്ടായിട്ടും അടിസ്ഥാന യോഗ്യതയെപ്പറ്റിയുള്ള ഈ നിയമം നിര്‍ബാധം ലംഘിക്കപ്പെടുന്നു എതാണ് യാഥാര്‍ത്ഥ്യം. സഭാഭരണഘടനയുടെ 71- ആം വകുപ്പിന്‍റെ മറവിലാണ് ഇതു നടക്കുത്. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ നിലവിലുള്ള മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പെടുമെന്നു ഈ വകുപ്പ് വ്യക്തമാക്കുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ പുതിയ മാനേജിംഗ് കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്ന അസോസിയേഷന്‍ യോഗത്തില്‍ ഇവര്‍ക്കു പങ്കെടുക്കാം. ആ അടിസ്ഥാനത്തില്‍ വീണ്ടും മാനേജിംഗ് കമ്മറ്റി മെമ്പറാകാം. അടിസ്ഥാന യോഗ്യതയായ ഇടവകയോഗത്തിലെ സജീവ അംഗത്വം ഇവിടെ പരിഗണിക്കുില്ല. ചുരുക്കത്തില്‍, ഒരിക്കല്‍ മാനേജിംഗ് കമ്മറ്റി മെമ്പറായാല്‍ പള്ളിയുടെ മാസവരിപോലും കൊടുക്കാതെ ശിഷ്ടായുസ് സുഗമമായി സഭ ഭരിച്ചു കഴിയാം!

രണ്ടാമത്തെ കൂട്ടര്‍ മാനേജിംഗ് കമ്മറ്റിയിലെ നോമിനേറ്റഡ് അംഗങ്ങളാണ്. 79-ആം വകുപ്പുപ്രകാരം … ആവശ്യമെന്നു തോന്നുന്നപക്ഷം മലങ്കര മെത്രാപ്പോലീത്തായ്ക്ക് … നിശ്ചിത സംഖ്യ വൈദീകരേയും അവൈദീകരേയും 1: 2 എന്ന അനുപാതത്തില്‍ നോമിനേറ്റ് ചെയ്യാം. ഇപ്രകാരം കടന്നുകൂടുന്നവരുടേയും അടിസ്ഥാനയോഗ്യത പരിശോധിക്കുന്നില്ല. പൗരസ്ത്യ കാതോലിക്കായ്ക്കുള്ള പ്രതിവര്‍ഷ റിശീസായായ അഞ്ചുരൂപാ എങ്കിലും ഇവരില്‍ പലരും കൊടുക്കുന്നുണ്ടോ എന്ന് യാതൊരറിവുമില്ല! (120-ആം വകുപ്പു പ്രകാരം റിശീസാ നിയമപ്രകാരമുള്ള വിഹിതവും, അതിനാല്‍ കുടിശിക ആവുന്നതുമാണ്.) ഇതു രണ്ടും വ്യക്തമായ ഭരണഘടനാ ലംഘനങ്ങളാണ്. ഇരു കൂട്ടരും നിശ്ചിത തീയതിയില്‍ സ്വന്തം ഇടവകയില്‍ സജീവ അംഗമാണെന്ന് സാക്ഷ്യപത്രം ഹാജരാക്കാന്‍ നിയമപ്രകാരം ബാദ്ധ്യസ്ഥരാണ്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗങ്ങളും, ലോക്‌സഭയിലേയും സംസ്ഥാന നിയമസഭകളിലേയും ആഗ്ലോ-ഇന്ത്യന്‍ അംഗങ്ങളും വോട്ടര്‍ പട്ടികയില്‍ പേരുള്ളവരായിരിക്കണം എന്ന നിബന്ധനയുള്ള രാജ്യമാണ് ഇന്ത്യ.

സ്വല്‍പ്പം വ്യത്യസ്ഥമായാണെങ്കിലും വൈദീകരുടെ കാര്യത്തിലും ഇടവകയോഗ അംഗത്വം എന്ന അടിസ്ഥാന യോഗ്യത ബാധകമാണ്. ഒരു വൈദീകന്‍ വികാരിയായിരിക്കുന്ന പള്ളിയിലെ ഇടവകയോഗത്തിന്‍റെ അദ്ധ്യക്ഷനാണെന്ന് സഭാ ഭരണഘടന 15-ആം വകുപ്പു പറയുന്നു. പക്ഷേ സ്ഥാനന്യായേനെയുള്ള ഈ പ്രസിഡന്റു സ്ഥാനം അദ്ദേഹത്തിനു അടിസ്ഥാന അംഗത്വം നല്‍കുന്നില്ല. അവര്‍ ഇടവക രജിസ്റ്ററില്‍ ചേര്‍ക്കപ്പെടുന്നില്ല എന്നതാണ് അതിന്‍റെ നിയമപരമായ കാരണം. സ്വന്തം ഇടവക വികാരിയുടെ സാക്ഷ്യപത്രം കൂടാതെ ഒരു പുരോഹിതന്‍റെയും മക്കളുടെ മാമോദീസാ, വിവാഹം മുതലായവ അന്യ പള്ളികളില്‍ നടത്തിക്കൊടുക്കില്ല എന്നത് അവരുടെ ഇടവകാംഗത്വവും, അതുവഴി ഇടവകയോഗാംഗത്വവും മാതൃഇടവകയില്‍ത്തന്നെ തുടരുകയാണെന്ന് വ്യക്തമാക്കുന്നു. അല്ലങ്കില്‍ നിയമപരമായ മാര്‍ഗ്ഗത്തില്‍ ഇടവക മാറണം.

1934-ല്‍ പാസാക്കിയ മലങ്കര സഭാ ഭരണഘടനപ്രകാരം മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍/ഭദ്രാസന പൊതുയോഗം ഇവയിലേയ്ക്ക് ഓരോ ഇടവകയില്‍ നിന്നും ഒരു പട്ടക്കാരനേയും രണ്ട് അവൈദീകരേയും തിരഞ്ഞെടുക്കണം. (വകുപ്പുകള്‍ 46, 68 – 1934) 1995-ലെ സുപ്രീംകോടതി വിധിപ്രകാരം അവൈദീകരുടെ അംഗത്വം ആനുപാതികമാക്കി ഭരണഘടന ഭേദഗതി ചെയ്‌തെങ്കിലും വൈദീകരുടെ കാര്യത്തില്‍ മാറ്റം വരുത്തിയില്ല.

ഇവിടെ ശ്രദ്ധേയമായ ഒരു വസ്തുതയുണ്ട്. ഇടവകയോഗത്താല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരു പട്ടക്കാരന്‍ എന്നു മാത്രമാണ് ഭരണഘടനാ പരാമര്‍ശനം. അത് വികാരി, സഹവികാരി, ദേശത്തു പട്ടക്കാര്‍ എന്നിങ്ങനെയൊും പരിമിതപ്പെടുത്തിയിട്ടില്ല. വികാരിക്കു സ്ഥാനന്യായേനെ ലഭിക്കുമെും വ്യവസ്ഥയില്ല. ഒരിടവകയില്‍നിന്നും വികാരി, അസോസിയേഷന്‍/ഭദ്രാസന പൊതുയോഗ പ്രതിനിധിയായശേഷം അവിടെനിന്നും സ്ഥലംമാറിപോയാലും ആ അസോസിയേഷന്‍/ഭദ്രാസന പൊതുയോഗത്തിന്‍റെ കാലാവധി അവസാനിക്കുന്നതുവരെ ആ ഇടവകയെതന്നെയാണ് പ്രതിനിധീകരിക്കുന്നത്. സ്ഥാനന്യായേനെ വികാരിക്കു ലഭിക്കുന്നതല്ല പ്രാതിനിധ്യം എന്ന് ഇതു വ്യക്തമാക്കുന്നു. മലങ്കര സഭയിലെ/ഭദ്രാസനത്തിലെ ഏതു വൈദീകനേയും യഥാക്രമം അസോസിയേഷന്‍/ഭദ്രാസന പൊതുയോഗ പ്രതിനിധിയാക്കാന്‍ സഭയിലെ ഏതു ഇടവകയ്ക്കും അവകാശമുണ്ട്. ബന്ധമില്ലാത്ത ഇടവകയില്‍നിന്നും അപ്രകാരം തിരഞ്ഞെടുക്കപ്പെട്ട വൈദീകരെ ഈ ലേഖകനറിയാം.

ഇവിടെ പ്രശ്‌നം അതല്ല. 1934-ല്‍ ഭരണഘടന പാസാക്കുമ്പോള്‍ ഭൂരിപക്ഷം പള്ളികളിലേയും വികാരിമാര്‍ ഇടവകപട്ടക്കാര്‍ തന്നെയായിരുന്നു. അല്ലെങ്കില്‍ തീര്‍ച്ചയായും ദേശത്തു പട്ടക്കാര്‍. എല്ലാവരും പരസ്പരം അറിയാവുവര്‍. ഇന്നു സ്ഥിതി അതല്ല. ലോകമെങ്ങുമുള്ള ഇടവകകളില്‍ മലങ്കര സഭയിലെ പുരോഹിതര്‍ വികാരിമാരായി സേവനമനുഷ്ടിക്കുന്നുണ്ട്. വികാരിത്വം ഒരുത്തര്‍ക്കും ഇടവകാംഗത്വം, ഇടവകയോഗാംഗത്വം ഇവ രണ്ടും പ്രദാനം ചെയ്യുന്നുമില്ല. ഏതിടവകയില്‍നിന്നും തിരഞ്ഞെടുക്കപ്പെടാം എന്നതൊഴിച്ചാല്‍ ഇടവകാംഗത്വം, ഇടവകയോഗാംഗത്വം ഇവയില്‍ പുരോഹിതര്‍ക്ക് ഭരണഘടന ഇളവൊന്നും നല്‍കിയിട്ടുമില്ല. ആ സാഹചര്യത്തില്‍ വൈദീകരുടെ ഇടവകാംഗത്വം, ഇടവകയോഗാംഗത്വം ഇവയില്‍ കാലികമായ പരിശോധന ആവശ്യമാണ്. ഇടവകാംഗത്വം, ഇടവകയോഗാംഗത്വം ഇവ സജീവമാണന്നു തെളിയിക്കാത്തവരെ അസോസിയേഷന്‍/ഭദ്രാസന പൊതുയോഗ അംഗങ്ങളായി തിരഞ്ഞെടുക്കരുത്. അത് ഭരണഘടനാ വിരുദ്ധമാണ്.

ഇത് ഒരു സാമാന്യ നീതിയാണ്. ബഥനിയിലെ ആബോ അലക്‌സിയോസ് മാര്‍ തേവോദോസ്യോസ് മേല്പട്ടക്കാരനായി വാഴിക്കപ്പെട്ടശേഷം അന്നു നടത്തിയ നന്ദി പ്രസംഗത്തിലെ … നിങ്ങള്‍ തനിച്ചുപോയി ഇതു ചെയ്ക എന്നു ഞാന്‍ നിങ്ങളോടു പറയുകയില്ല. വരിക, നമുക്കു ഒരുമിച്ചു ദൈവതിരുനാമത്തിനും നമ്മുടെ സഭയുടെ ഉന്നമനത്തിനും ആയി കഷ്ടപ്പെടുകയും, വേണ്ടിവന്നാല്‍ മരിക്കുകയും ചെയ്യാം. … എന്ന വ്യാഖ്യാനം ആവശ്യമില്ലാത്ത വാചകമാണ് ഇവിടെ പ്രസക്തം. ഭരണഘടന നടപ്പാക്കാന്‍ ബാദ്ധ്യസ്ഥരായവര്‍ അതിനു വിധേയരായിരിക്കണം. സ്വന്തം കാലണ മെമ്പര്‍ഷിപ്പ് പോലും നിലനിര്‍ത്താന്‍ മിനക്കെടാത്തവര്‍ എങ്ങനെ ഭരണഘടന മറ്റുള്ളവരുടെമേല്‍ നടപ്പാക്കും? ഇടവകയോഗാംഗത്വം നിലനിര്‍ത്തുക എന്നത് ക്ലേശകരമായ കാര്യമൊന്നുമല്ല. നിയമാനുസൃത വിഹിതങ്ങളില്‍ കുടിശിക വരുത്താതിരിക്കുകയും, കുമ്പസാര സര്‍ട്ടിഫിക്കറ്റ് അയച്ചുകൊടുക്കുകയും ചെയ്താല്‍ അംഗത്വത്തിന് ഭംഗം വരികയില്ല. പൊതുയോഗത്തില്‍ പങ്കെടുക്കണമെന്നു യാതൊരു നിബന്ധനയുമില്ല.

സഭാഭരണഘടന ഭേദഗതി ചെയ്തപ്പോള്‍ അസോസിയേഷന്‍/ഭദ്രാസന പൊതുയോഗത്തിലേയ്ക്കുള്ള വൈദീക പ്രാതിനിധ്യത്തെപ്പറ്റി … എന്നാല്‍ ഏതെങ്കിലും പള്ളി ഇടവകയില്‍ ഒരു വൈദീകന്‍ മാത്രമേ ഉള്ളുവെങ്കില്‍ അദ്ദേഹം തിരഞ്ഞെടുപ്പു കൂടാതെതന്നെ അസോസിയേഷനില്‍/മെത്രാസന ഇടവക യോഗത്തില്‍ വൈദീക പ്രതിനിധി ആയിരിക്കുന്നതാകുന്നു … എന്ന ഒരു വിശദീകരണം കൂടുതലായി നല്‍കിയിട്ടുണ്ട് . ഇത് തികച്ചും യുക്തിരഹിതമായ ഒരു വിശദീകരണമാണ്. ചോദ്യം, പള്ളി ഇടവകയില്‍ ഉള്ള ഒരു വൈദീകന്‍ ആരാണ്? വികാരിയോ അതോ ഇടവകാംഗമായ വൈദീകനോ? വാദത്തിനുവേണ്ടി ഇടവകാംഗമായ വൈദീകന്‍ മറ്റേതെങ്കിലും പള്ളിയിലെ വികാരിയാണെന്നുപോലും വാദിക്കാനാവില്ല. റിട്ടയര്‍ ചെയ്തവര്‍, ഇടവകയോഗമില്ലാത്ത പള്ളികള്‍, ചാപ്പല്‍, കോഗ്രിഗേഷന്‍ പോലുള്ള സ്ഥാപനങ്ങളില്‍ സേവനം അനുഷ്ടിക്കുവര്‍… ഇടവകാംഗമായ വൈദീകന്‍ ഇവയിലേതെങ്കിലും ആകാം. അവരെ പ്രതിനിധി ആകുതില്‍നിന്ന് ഭരണഘടന വിലക്കിയിട്ടില്ല. അവൈദികരുടെ മണ്ഡത്തില്‍നിന്നും തിരഞ്ഞെടുക്കപ്പെടാന്‍ അവര്‍ക്കാവില്ല. വ്യക്തമായ ഒരു ഭരണഘടനാ വ്യവസ്ഥയെ തികച്ചും ക്ലിഷ്ടമാക്കുകയാണ് ഈ വിശദീകരണം. തികച്ചും അവ്യക്തമായ ഈ കൂട്ടിച്ചേര്‍ക്കലിന്‍റെ അടിസ്ഥാനത്തില്‍ ഇടവകാംഗമായി ഒരു പട്ടക്കാരന്‍ മാത്രമുള്ള ഒരു പള്ളിയില്‍ അദ്ദേഹവും വികാരിയും തമ്മില്‍ പ്രതിനിധി സ്ഥാനത്തിനു തര്‍ക്കമുണ്ടായാല്‍? സാദ്ധ്യത തള്ളിക്കളയാനാവില്ല.

ഏതൊരു ഭരണഘടനയുടേയും സൂക്ഷ്മാംശങ്ങള്‍ വ്യക്തമാകുത് അവയെക്കുറിച്ച് തര്‍ക്കങ്ങളുണ്ടാകുമ്പോഴാണ്. പക്ഷേ അവ നീണ്ട കോടതി വ്യവഹാരങ്ങള്‍ക്കു വഴിയൊരുക്കും. അതിലും നല്ലത്, പാളിച്ചകളെ ഉള്‍ക്കൊണ്ട് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയാണ്. ഇവിടെ വേണ്ടതും അതാണ്. കാരണം മുകളില്‍ പ്രതിപാദിച്ച വിഷയങ്ങളെല്ലാം ഇാന്നോ നാളയോ വിവാദങ്ങളാകാവുതാണ്.

(കുറിപ്പ് – മറ്റു തരത്തില്‍ പരാമര്‍ശിച്ചിട്ടില്ലങ്കില്‍ ഈ ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുത് 2006-ല്‍ ഭേദഗതിചെയ്ത് 2007 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച മലങ്കരസഭാ ഭരണഘടനയാണ്.)

ഡോ. എം. കുര്യന്‍ തോമസ്

error: Thank you for visiting : www.ovsonline.in