ഒരു കാലത്ത് ഓർത്തഡോക്സ് സഭാംഗങ്ങൾ നേരിട്ടത്
ഓർത്തഡോക്സ് സഭാ – യാക്കോബായ ആൾക്കൂട്ട പക്ഷം തമ്മിൽ നിലനിൽക്കുന്ന തർക്കത്തിൽ തനിക്ക് നേരിട്ട ദുരനുഭവങ്ങൾ വിവരിച്ചുള്ള ഓർത്തഡോക്സ് വൈദീകന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മാതൃ ദേവാലയമായ മണ്ണത്തൂർ വലിയപള്ളി കൈയ്യേറി കൈവശം വെച്ച കാലഘട്ടത്തിൽ യാക്കോബായ പക്ഷം ഓർത്തഡോക്സ് സഭാംഗങ്ങളോട് കാണിച്ച പ്രവർത്തികളാണ് ഫാ.ബേസിൽ മണ്ണാത്തിക്കുളം വീഡിയോയിൽ ഉടനീളം പറയുന്നത്.
എന്താണ് പള്ളിത്തർക്കമെന്നും എന്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ഇന്നും ഇക്കാര്യങ്ങൾ വലിയ പിടിയില്ലാത്ത ഓർത്തഡോക്സ് സഭാ അംഗങ്ങൾക്കിടെ ബഹു.അച്ഛന്റെ വാക്കുകൾ വെളിച്ചം വീശി എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചൂടേറിയ ചർച്ചകളിൽ നിന്ന് വ്യക്തമാകുന്നത്. പിറവം സമീപമുളള മണ്ണത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി വിധി നടത്തിപ്പ് പൂർണ്ണമായിരുന്നു.