മുനമ്പം സമരം ; ഐക്യദാർഢ്യവുമായി ഓർത്തഡോക്സ് സഭ
വഖഫ് നീക്കത്തിനെതിരേ സമരം നടത്തുന്ന മുനമ്പം ജനതയോട് ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.വഖഫ് ബോര്‍ഡ് നോട്ടീസ് അടിസ്ഥാനത്തില്‍ മുനമ്പത്തും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലും നിരവധി കുടുംബങ്ങള്‍ക്ക് സ്വന്തം ഭൂമിയിലുള്ള ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു.
ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസന അധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ ,ഭദ്രാസന സെക്രട്ടറി റവ.തോമസ് പോൾ റമ്പാൻ എന്നിവരടങ്ങുന്ന സംഘമാണ് സമര പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.