OVS - Latest NewsOVS-Kerala News

കളക്ടറുടെ ചേംബറിൽ നടന്ന ചര്‍ച്ചയ്ക്ക് വിരുദ്ധമായി യാകോബ വിഭാകം നെച്ചൂർ പള്ളിയില്‍ സങ്കര്‍ഷം ഉണ്ടാക്കുന്നു

നെച്ചൂർ : കളക്ടറുടെ ചേംബറിൽ നടന്നതായ ചർച്ചയുടെ തീരുമാനപ്രകാരം നെച്ചൂർ പള്ളിയിൽ ആരാധനക്കായി ഓർത്തഡോക്സ് സഭയ്ക്ക് ദേവാലയം തുറന്നു തന്നു, എന്നാൽ ചര്‍ച്ചക്ക് വിരുദ്ധമായി പ്രശ്നം ഉണ്ടാക്കണം എന്ന മുൻ വിധിയോടു കൂടി പള്ളിയിൽ പ്രവേശിച്ച് സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ച യാക്കോബായ വിഭാകക്കാരെ പോലീസ് നീക്കം ചെയ്തു. ഓർത്തഡോക്സ് സഭാ വൈദികള്‍ കുബാന ആരംഭിച്ചു. പള്ളി പരിസരത്ത് വിഘടിത വിഭാകം സങ്കര്‍ഷം ഉണ്ടാക്കുന്നു. ബഹു. സുപ്രീം കോടതി ഉത്തരവുകൾ നടപ്പിലാക്കാൻ വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുവാന്‍ ജില്ലാ ഭരണകൂടം പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകുകയായിരുന്നു.

ഈ തല്ല്  യാകോബ  നേതൃത്വത്തിന്‍റെ ഗൂഡാലോചനയുടെ ഫലം.

ഇന്നലെ വൈകിട്ട് എറണാകുളം കളക്ടറുടെ ചേമ്പറിൽ വച്ച് അതിക്രമം കണിച്ചാൽ പോലിസ് തല്ലുമെന്ന്  തമ്പുവിനോട് കളക്ടർ നേരിട്ട് പറഞ്ഞതാണ്. അച്ചന്മാർ വന്ന് കുഴപ്പം ഉണ്ടാക്കിയാൽ രണ്ട് തല്ല് കൂടുതൽ കിട്ടുമെന്നും വ്യക്തമായി പറഞ്ഞതാണ്. ഇക്കാര്യങ്ങൾ സർക്കിളിന് നിർദേശം കൊടുത്തിരുന്നതുമാണ്. എന്നാൽ ഇത് മറച്ച് വച്ച് യാകോബ വിഭാകത്തിലെ ഇടവകക്കാരോട് സംഘടിക്കാനും പള്ളിക്കുള്ളിൽ കയറാനും നിർദേശം നൽകിയത് എന്തിന് വേണ്ടി? താൽപര്യം ഇല്ലാഞ്ഞിട്ടും കുറെ പാവങ്ങൾ വെറുതെ തല്ല് വാങ്ങി. ഇനി എങ്കിലും സത്യസന്തമായി കാര്യങ്ങൾ വെളിപ്പെടുത്താൻ തയാറാകുമോ? പറഞ്ഞ് പറ്റിക്കൽ അവസാനിപ്പിക്കാമോ? പാവപ്പെട്ട വിശ്വാസികളെ തല്ല് കൊള്ളിക്കൽ അവസാനിപ്പിക്കുക. മാമലശ്ശേരിയിലും , വരിക്കോലിയിലും, കോലഞ്ചേരിയിലും തല്ലും കേസും ഏറ്റുവാങ്ങിയ പാവങ്ങളെ തിരിഞ്ഞ് നോക്കുമോ? ഇനി എങ്കിലും കള്ളത്തരങ്ങൾ അവസാനിപ്പിക്കുമോ? ഇനിയെങ്കിലും സുപ്രീം കോടതിവിധിയുടെ അന്തസ്സത്ത ഉൾക്കൊണ്ടു മലങ്കരസഭയിൽ ശാശ്വത സമാധാനം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. എന്തിനു വെറുതെ ഇടവക  ജനങ്ങളെ തമ്മില്‍  തല്ലിക്കുന്നു.

https://ovsonline.in/latest-news/thomas-1-cannot-enter-malankara-churchs/

error: Thank you for visiting : www.ovsonline.in