OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ അവാർഡ്‌ ദാനവും അനുമോദന സമ്മേളനവും ഡിസംബർ 11 ന്

കോട്ടയം :- മലങ്കര സഭയിലെ ഉത്തമ നസ്രാണികളെ ആദരിക്കുന്നതിനും അവരെ വിശ്വാസി സമൂഹത്തിന് പരിചയപെടുത്തുന്നതിനുമായി ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ (OVS) 2017 മുതൽ നൽകി വരുന്ന ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പുരസ്കാരം 2022 ഡിസംബർ 11 ന് (ഞായർ) 3 മണിക്ക് മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പൗരസ്‌ത്യ കാതോലിക്കാ മോറാൻ മാർ ബസേലിയോസ് മാത്യൂസ് ത്രിതീയൻ ബാവ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ നടക്കുന്ന അനുമോദന സമ്മേളനത്തിൽ വെച്ച് നൽകും. 2020 വർഷത്തിലെ ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ അവാർഡ് ശ്രീ.ജോർജ് പൗലോസ്, മുള്ളരിങ്ങാട്‌ (അങ്കമാലി ഭദ്രാസനം), 2021 വർഷത്തെ പുരസ്ക്കാരം ശ്രീ.മാത്യു സ്റ്റീഫൻ തിരുവാർപ്പ് (കോട്ടയം ഭദ്രാസനം), ശ്രീ.ജോണി ചാമത്തിൽ (നിരണം ഭദ്രാസനം) എന്നിവർക്ക് നൽകി ആദരിക്കും.

കോട്ടയം ദേവലോകം അരമന ചാപ്പലിൽ ഞായർ 3 മണിക്ക് ചേരുന്ന അനുമോദന സമ്മേളനം പരിശുദ്ധ പൗരസ്ത്യ കാതോലിക്ക ബാവാ തിരുമേനി ഉത്‌ഘാടനം ചെയ്യും. മലങ്കര സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തന്മാർ, വൈദിക ട്രസ്റ്റി റവ.ഫാ സജി അമയിൽ, അൽമായ ട്രസ്റ്റി ശ്രീ. റോണി വർഗീസ്, അസോസിയേഷൻ സെക്രട്ടറി ശ്രീ.ബിജു ഉമ്മൻ, വൈദികർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിക്കും. മലങ്കര സഭയിലെ മാതൃകാപരമായ നിരവധി വിശ്വാസ സംരക്ഷകരാൽ അലങ്കരിക്കപ്പെടുന്ന സദസ്സിനെ സാക്ഷിയാക്കി ശ്രദ്ധേയമായ വിശ്വാസ ധീരത കാണിച്ച മുതിർന്ന മറ്റു വ്യകതിത്വങ്ങളെയും മലങ്കര സഭയ്ക്കായി ഈ സമ്മേളനം ആദരിക്കും.

ആരാലും ശ്രദ്ധിക്കപ്പെടാതെ കാലത്തിന്റെ ഒഴുക്കിലും, വ്യവസ്ഥിതിയുടെ പരിതസ്ഥിതിയിലും വിസ്‌മൃതിയടഞ്ഞ അനേകായിരം അത്മായരുടെ അവകാശ പോരാട്ടങ്ങളുടെയും, തീക്ഷ്ണ വിശ്വാസ പ്രചാരണങ്ങളുടെയും ഭാഗം കൂടിയാണ് ഇന്നത്തെ മലങ്കര സഭ എന്ന് ജ്വലിക്കുന്ന ആത്മാഭിമാനത്തിന്റെയും, നസ്രാണി പൗരുഷത്തിന്റെയും കാഹളധ്വനിയാണ് ഇത്തരത്തിലൊരു പുരസ്‌കാരത്തിനു പിന്നിലെ ചാലക ശക്തി.

error: Thank you for visiting : www.ovsonline.in