1934 ലെ സഭാ ഭരണഘടന സാധുവല്ലെന്ന കാരണത്താല്‍ മൂവാറ്റുപുഴ സബ് കോടതി വിധിച്ച കേസ് കേരള ഹൈക്കോടതി റദാക്കി
OVS BIG BREAKING
ഏറണാകുളം : കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട മാറിക സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയെ സംബന്ധിച്ചു ഓര്‍ത്തഡോക്സ് വിശ്വാസികള്‍ മൂവാറ്റുപുഴ സബ് കോടതിയില്‍ നല്‍കിയ കേസില്‍ ബഹു. സുപ്രീംകോടതി അംഗീകരിച്ച 1934 ലെ ഭരണഘടനയുടെ സെര്‍ട്ടിഫൈയ്ഡ് കോപ്പി അല്ല എന്നും ബുക്ക് രൂപത്തില്‍ ആണെന്ന കാരണത്താല്‍ ഒറിജിനല്‍ സ്യൂട്ട് നിലനില്‍ക്കുന്നതല്ല എന്ന് കണ്ടെത്തി കേസ് സബ് കോടതി അവസാനിപ്പിച്ചിരിന്നു. പ്രസ്തുത വിധി ഏകപക്ഷീയമായി സ്റ്റേ ചെയ്യരുതെന്ന ആവിശ്യമായി യാക്കോബായ വിഭാഗം കവിയറ്റ് ഫയല്‍ ചെയ്തിരിന്നു.പ്രസ്തുത കേസില്‍ യാക്കോബായ വിഭാഗം ഹാജരാവാതെയിരിക്കുകയും ഹൈക്കോടതി നോട്ടീസ് മുഖേന അറിയിപ്പ് നല്‍കിയതനുസരിച്ചു ഹാജരാവുകയും മൂവാറ്റുപുഴ സബ് കോടതി വിധിനിലനില്‍ക്കുന്നതല്ല എന്ന് വിഘടിതര്‍ക്ക് തന്നെ ബോധ്യപ്പെട്ടതനുസരിച്ചു ഹൈക്കോടതി ജസ്റ്റിസ് എബ്രഹാം മാത്യു മൂവാറ്റുപുഴ സബ് കോടതി വിധി തള്ളി ഉത്തരവായി.മൂവാറ്റുപുഴ സബ് കോടതിയോട് കേസ് വീണ്ടും വാദംകേള്‍ക്കുന്നതിനു ഉത്തരവിട്ടു.ഓര്‍ത്തഡോക്സ് സഭയ്ക്ക് വേണ്ടി അഡ്വ.എസ്.ശ്രീകുമാര്‍ ഹാജരായി